X

പിഎസ്‌സിയെ മറികടന്ന് സംസ്ഥാനത്ത് ആയിരക്കണക്കിന് നിയമനങ്ങള്‍; അനുവിന്റെ മരണത്തിനു പിന്നാലെ വെട്ടിലായി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ നൂറുകണക്കിന് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമനം പിഎസ്സിയെ മറികടന്ന്. ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത് പ്രായോഗിക പ്രശ്നങ്ങളും ഭരണപരമായ നടപടിക്രമങ്ങളുടെ അഭാവവുമാണ്.

സംസ്ഥാനത്ത് പിഎസ്സിയെ മറികടന്നുള്ള നിയമനം വ്യാപകമാണെന്ന് കണക്കുകളില്‍ വ്യക്തമാണ്. നല്ലൊരു പങ്ക് സ്ഥാപനങ്ങളിലെയും നിയമനം ഇതേവരെ പിഎസ്സിക്ക് വിട്ടിട്ടില്ല. ചില സ്ഥാപനങ്ങളില്‍ നിയമനം പിഎസ്സിക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെങ്കിലും സ്പെഷല്‍ റൂള്‍ തയാറാക്കുന്നതും അംഗീകരിക്കുന്നതുമായ നടപടികള്‍ നീണ്ടുപോകുന്നതിനാല്‍ നിയമനം നടത്താന്‍ പിഎസ്സിക്ക് സാധിക്കുന്നില്ല. പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് ചില ഉദാഹരണങ്ങള്‍ താഴെ,

മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ പിഎസ്സി വഴിയല്ലാതെ നിയമിച്ചത് 927 പേരെ

കേരള കന്നുകാലി വികസന ബോര്‍ഡില്‍ 372 തസ്തികകളില്‍ പിഎസ്സി നിയമനമല്ല.

ഹോര്‍ട്ടികോര്‍പിലെ നിയമനങ്ങളും പിഎസ്സി വഴിയല്ല.

ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ 23 തസ്തികകളില്‍ മാത്രമാണ് പിഎസ്സി നിയമനം. 110 തസ്തികകള്‍ ഇതിനു പുറത്താണ്. 14 തസ്തികകള്‍ കൂടി പിഎസ്സിക്കു വിട്ടെങ്കിലും സ്പെഷല്‍ റൂള്‍ തയാറാകാത്തതിനാല്‍ നിയമനം നടത്താനാകുന്നില്ല.

സംസ്ഥാന മാരിടൈം ഡവലപ്മെന്റ് കോര്‍പറേഷനില്‍ സ്പെഷല്‍ റൂള്‍ നിലവില്‍ വരാത്തതിനാല്‍ ആകെയുള്ള 14 തസ്തികകളില്‍ ഡപ്യൂട്ടേഷനിലും കരാര്‍ അടിസ്ഥാനത്തിലും ദിവസക്കൂലി അടിസ്ഥാനത്തിലുമാണ് നിയമനം.

സിഡ്കോയില്‍ 19,240 രൂപയ്ക്ക് മുകളില്‍ അടിസ്ഥാന ശമ്പളമുള്ള 30 തസ്തികകളില്‍ നേരിട്ടാണ് നിയമനം.

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡില്‍ 9 സ്ഥിരം തസ്തികയും ആറ് കരാര്‍ തസ്തികയും മൂന്ന് താത്കാലിക തസ്തികയുമുണ്ട്. നിയമനം പിഎസ്സിക്ക് വിട്ടിട്ടില്ല.

 

web desk 1: