X

ബലിപെരുന്നാൾ: യുഎഇ യിലെ സ്വകാര്യ മേഖലയ്ക്ക് നാല് ദിവസം അവധി

ബലി പെരുന്നാളിനോടനുബന്ധിച്ച് യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് നാല് ദിവസം അവധി പ്രഖ്യാപിച്ചു. ജൂൺ 27 മുതൽ ജൂൺ 30 വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. മാനവ വിഭവശേഷി എമിറേറ്റൈസേഷൻ മന്ത്രാലയമാണ് സ്വകാര്യമേഖലയ്ക്ക് ശമ്പളത്തോടൊപ്പമുള്ള അവധി പ്രഖ്യാപിച്ചത് .യുഎഇയിലെ ഔദ്യോഗിക ബലിപെരുന്നാൾ അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജീവനക്കാര്‍ക്ക് ഹിജറ കലണ്ടര്‍ പ്രകാരം ദുല്‍ഹിജ്ജ 9 മുതല്‍ 12 വരെയായിരിക്കും അവധി.

webdesk15: