X

ബാലചന്ദ്രന്‍ ചുള്ളിക്കാട് ഫെഫ്ക റൈറ്റേഴ്‌സ് യൂണിയൻ പ്രസിഡന്‍റ്

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ജോയ് മാത്യുവിനെ തോല്‍പിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട് തെരഞ്ഞെടുക്കപ്പെട്ടു .50-21 എന്ന മികച്ച മാർജിനിൽ തന്നെയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് വിജയിച്ചു കയറിയത്. ഒരു വോട്ട് അസാധുവായി.റൈറ്റേഴ്‌സ് യൂണിയന്റെ വൈസ് പ്രസിന്റുമാരായി മങ്കൊമ്പ് ഗോപാലകൃഷ്ണനും സിബി കെ തോമസും തെരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിമാരായി സന്തോഷ് വർമ്മയും ശ്രീകുമാർ അരുക്കുറ്റിയും തെരഞ്ഞെടുക്കപ്പെട്ടു.നേരത്തെ ജനറൽ സെക്രട്ടറിയായി ജിനു എബ്രഹാമിനെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു.

webdesk15: