X

ബാംഗ്ലൂര്‍ വീണ്ടും തോറ്റു; കൊല്‍ക്കത്തക്ക് 6 വിക്കറ്റ് ജയം

നിര്‍ണായകമായ മത്സരത്തിലും കളി മറക്കാതിരിക്കാന്‍ ബാംഗ്ലൂരിനായില്ല. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് 159 റണ്‍സാണ് കരുത്തരായ കൊല്‍ക്കത്തക്ക് മുമ്പില്‍ വെച്ചത്. ഒട്ടും സമയം കൊല്ലാതെ കൊല്‍ക്കത്തയുടെ ഓപണര്‍മാരായ നരേയ്‌നും നില്ലും തിരിച്ച് പണി തുടങ്ങി പിറകേ വരുന്നവരുടെ വഴി എളുപ്പമാക്കി. 15 പന്തില്‍ അര്‍ധസെഞ്ച്വറി കണ്ടെത്തിയ നരേയ്ന്‍ ബാധ കയറിയവനെപ്പോലെ ബാറ്റ് വീശി. കട്ടക്ക് കട്ടക്ക് ഓപണര്‍ നില്ല് കൂടി ചേര്‍ന്നപ്പോള്‍ വിജയം കൊല്‍ക്കത്തക്കൊപ്പം നിന്നു.

കളിയുടെ തുടക്കത്തില്‍ സഹതാപം തോന്നിപ്പിച്ച ബാംഗ്ലൂര്‍ ബോളര്‍മാര്‍ പിന്നീട് കളി രസകരമാക്കി. ആദ്യം നരേയ്ന്‍ പുറത്ത്. ഒരിടവേള നല്‍കി നില്ലും പോയി. പക്ഷേ അപ്പോഴേക്കും കൊല്‍ക്കത്തയുടെ നില ഭദ്രമായിരുന്നു. ശേഷം വന്നവരില്‍ ഗംഭീറും മടങ്ങിയതോടെ കേവലം 4 റണ്‍സ് നേടാന്‍ കളത്തിലിറങ്ങിയത് യൂസഫ് പഠാന്‍. തനിക്കൊത്ത ഇരയില്ലെന്ന മട്ടില്‍ ഹെല്‍മറ്റ് പോലുമണിയാതെ ക്രീസിലെത്തിയ പഠാന്‍ കൂറ്റനടിക്ക് ശ്രമിച്ചെങ്കിലും പന്ത് ബാറ്റില്‍ കൊള്ളാതെ തെന്നിത്തെന്നിപ്പോയി. കളി ജയിക്കുമെന്നുറപ്പിച്ചാവണം ബാംഗ്ലൂര്‍ ബൗളര്‍മാര്‍ എക്‌സ്ട്രാസ് കൂടി കനിഞ്ഞ് നല്‍കിയതോടെ കൊല്‍ക്കത്തയുടെ വിജയം കൂടുതല്‍ വിരസമായിത്തീര്‍ന്നു.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് മന്‍ദീപിന്റെയും ഹേഡിന്റെയും ചെറുത്തുനില്‍പ്പാണ് പറയാന്‍ കൊള്ളാവുന്ന് സ്‌കോറിലെത്തിച്ചത്.

chandrika: