X

ബഷീറിന്റെ കൃതികള്‍ പരിഭാഷപ്പെടുത്തിയ ഡോ. ആഷര്‍ അന്തരിച്ചു

തകഴിയുടെയും ബഷീറിന്റെയും കൃതികള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ഭാഷാ ശാസ്ത്രജ്ഞനും ബഹു ഭാഷ പണ്ഡിതനുമായ ഡോ. റൊണാള്‍ഡ് ഇ ആഷര്‍ (96) അന്തരിച്ചു. സ്‌കോട്ട്‌ലാന്‍ഡിലായിരുന്നു അന്ത്യം.

ഇന്ത്യയില്‍ വന്ന് മലയാളം, തമിഴ് തുടങ്ങിയ ദ്രാവിഡ ഭാഷകള്‍ പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്ത ഇദ്ദേഹം മലയാളത്തില്‍ ശ്രദ്ധേയമായ വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, തകഴിയുടെ തോട്ടിയുടെ മകന്‍ തുടങ്ങിയ കൃതികള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി.

1962ല്‍ ഇംഗ്ലണ്ടില്‍ ജനിച്ച അദ്ദേഹത്തിന് മലയാളത്തിലെ വിശിഷ്ട സേവനങ്ങള്‍ക്കായി കേരള സാഹിത്യ അക്കാദമി സ്വര്‍ണമെഡല്‍ നല്‍കിയിട്ടുണ്ട്.

webdesk11: