X
    Categories: Newsworld

ബറ്റാനസ് പ്രവിശ്യയില്‍ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചു

ബാസ്‌കോ; ലോകം മുഴുവന്‍ കോവിഡിന്റെ പിടിയില്‍ കഴിയുമ്പോഴും ഫിലിപ്പീന്‍സിലെ ബറ്റാനസ് പ്രവിശ്യയില്‍ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ കോവിഡ് ലോകത്തെ ബാധിച്ച് ഒരു വര്‍ഷത്തിനോടടുക്കുമ്പോള്‍ കഴിഞ്ഞ ദിവസം ബറ്റാനസില്‍ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.

കഴിഞ്ഞ സെപ്റ്റംബര്‍ 22 ന് ഫിലിപ്പൈന്‍ വ്യോമസേന വഴി എത്തിയ ഒരു വ്യക്തി(എല്‍എസ്‌ഐ)ക്ക് കോവിഡ് 19 ന് പോസിറ്റീവ് ആയത് പൊതുജനങ്ങളെ അറിയിക്കുകയാണെന്ന് ബറ്റാനെസ് പ്രവിശ്യാ സര്‍ക്കാര്‍ അറിയിച്ചു. ഇന്നത്തെ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം. രോഗിക്ക് നിലവില്‍ രോഗ ലക്ഷണങ്ങളൊന്നുമില്ല. എങ്കിലും ബറ്റാനസ് റിസോര്‍ട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. അതേസമയം രോഗിയുമായി അടുത്ത് ഇടപഴകിയവരെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

നേരത്തെ, ഓഗസ്റ്റ് 30 ന് ആരോഗ്യവകുപ്പ് പ്രവിശ്യയില്‍ ഒരു പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പിന്നീടിത് ഒരു എന്‍കോഡിംഗ് പിശകാണെന്നൂും വ്യക്തമാക്കിയിരുന്നു. അതിനിടയിലാണ് ഏകദേശം ഒരുമാസത്തിനുള്ളില്‍ പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

 

chandrika: