X

ബിബിസി ഡോക്യുമെന്ററി വിവാദം; അന്വേഷണം പ്രഖ്യാപിച്ച് ഡല്‍ഹി യൂണിവേഴ്‌സിറ്റി

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ബിബിസി ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തെച്ചൊല്ലി ഉണ്ടായ സംഘര്‍ഷം അന്വേഷിക്കുന്നതിനായി പുതിയ സമിതിയെ നിയോഗിച്ചു. കാമ്പസിനുള്ളില്‍ നടന്ന സംഭവം കമ്മിറ്റി പ്രത്യേകം പരിശോധിച്ച് തിങ്കളാഴ്ച വൈകീട്ട് 5 മണിക്കകം വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് വിജ്ഞാപനത്തില്‍ സര്‍വകലാശാല അറിയിച്ചു.

ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രോക്ടര്‍ രജനി അബിയാണ് സമിതിയുടെ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടത്. വിദ്യാര്‍ത്ഥി സംഘടനകള്‍ അഡ്മിനിസ്‌ട്രേഷന്റെ അനുമതി തേടിയിട്ടില്ലെന്ന് കാണിച്ച് പ്രദര്‍ശനത്തിന് അനുവദം നല്‍കാത്തത് രജനി അബിയായരുന്നു.

ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തെച്ചൊല്ലി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലും ജാമിയ മില്ലിയ ഇസ്‌ലാമിയയിലും സമാനമായ രീതിയില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. ‘ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍’ എന്ന ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ തടയാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ട്വിറ്ററിനും യൂട്യൂബിനും കേന്ദ്രം കഴിഞ്ഞ ആഴ്ച നിര്‍ദ്ദേശം നല്‍കിയിരുന്നു.

webdesk13: