X

ബെന്നിച്ചന്റെ സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കണമെന്ന് ഐഎഫ്എസ് അസോസിയേഷന്‍

തിരുവനന്തപുരം: ബേബി ഡാം ശക്തിപ്പെടുത്തുന്നതിനായി മരംമുറിക്കാന്‍ ഉത്തരവ് നല്‍കിയ മുന്‍ ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ സസ്‌പെന്റ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന് ഐഎഫ്എസ് അസോസിയേഷന്‍. മരംമുറി ഉത്തരവിട്ടത് സെക്രട്ടറി അറിഞ്ഞുള്ള നടപടിയാണെന്നും മന്ത്രിസഭയെ മുന്‍കൂട്ടി അറിയിക്കേണ്ട ബാധ്യത സെക്രട്ടറിമാര്‍ക്കാണെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

ഉദ്യോഗസ്ഥനെതിരായ നടപടി പിന്‍വലിക്കണമെന്ന ആവശ്യവുമായി വനം മേധാവി പികെ കേശവന്‍ മുഖ്യമന്ത്രിയെയും ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ വനം മന്ത്രി എകെ ശശീന്ദ്രനെയും കണ്ട് നിവേദനം നല്‍കി.

മരം മുറിക്കാന്‍ അനുവദിച്ച് ഉത്തരവ് നല്‍കിയത് സര്‍ക്കാര്‍ അറിയാതെയാണെന്ന് ആരോപിച്ചാണ് ബെന്നിച്ചന്‍ തോമസിനെ സസ്‌പെന്റ് ചെയ്തത്. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പിച്ച രേഖയിലും ബെന്നിച്ചന്‍ വനംവകുപ്പിന് നല്‍കിയ കത്തിലും സര്‍ക്കാരിനെ അറിയിച്ചിരുന്നതായി വ്യക്തമായി. സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ മരംമുറിക്കാനുള്ള അനുമതി അറിയിച്ചതിന്റെ രേഖയും പുറത്തായി.

കഴിഞ്ഞ മെയ് മുതല്‍ പല തവണകളായി ചര്‍ച്ച ചെയ്ത് ധാരണയായതിന്റെ അടിസ്ഥാനത്തിലായിരുന്നു മരം മുറിക്കാനുള്ള അനുമതി നല്‍കിയത്. എന്നാല്‍ ഇത് ഉദ്യോസ്ഥന്റെ മാത്രം തലയില്‍ കെട്ടവച്ച് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയിട്ടില്ല. വനം മന്ത്രി എകെ ശശീന്ദ്രനും ജല മന്ത്രി റോഷി അഗസ്റ്റിനും ഇത് സര്‍ക്കാരിനെ അറിയിക്കാതെ നല്‍കിയ അനുമതിയാണെന്ന് ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.

web desk 1: