X
    Categories: CultureMoreViews

ഈ 15 വ്യാജ പാസ്‌പോര്‍ട്ട് സേവാ ആപ്പുകളെ കരുതിയിരിക്കുക

ന്യൂഡല്‍ഹി: രാജ്യത്ത് എവിടെ നിന്നും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷന്റെ പരിഷ്‌കരിച്ച രൂപം കഴിഞ്ഞ ദിവസമാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പുറത്തിറക്കിയത്. ‘എംപാസ്‌പോര്‍ട്ട്‌സേവാ’ ആപ്പ് 2013 ജൂലൈയിലാണ് ആദ്യമായി പുറത്തിറക്കിയത്. ആന്‍ഡ്രോയിഡിലും ഐ.ഒ.എസിലും ഈ ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാവും. ‘കൗണ്‍സുലാര്‍, പാസ്‌പോര്‍ട്ട് ആന്‍ഡ് വിസ (സി.പി.വി) ഡിവിഷന്‍’ ആണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

ഈ ആപ്ലിക്കേഷന്റെ നിരവധി വ്യാജ പതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ അതിനൊപ്പമുള്ള കുറിപ്പ് വ്യക്തമായി വായിച്ച് മനസിലാക്കിയ ശേഷമായിരിക്കണം ഡൗണ്‍ലോഡ് ചെയ്യേണ്ടത്. അല്ലാത്തപക്ഷം പാസ്‌പോര്‍ട്ടിനായി ചേര്‍ക്കുന്ന വ്യക്തിപരമായ വിവരങ്ങളെല്ലാം സ്വകാര്യ ഏജന്‍സികള്‍ക്ക് ലഭിക്കാന്‍ കാരണമാകും.

പ്രധാനപ്പെട്ട വ്യാജ പാസ്‌പോര്‍ട്ട് ആപ്പുകള്‍ ഇവയാണ്:

  • 1. ഓണ്‍ലൈന്‍ പാസ്‌പോര്‍ട്ട് സര്‍വീസ് ആന്‍ഡ് സേവ
    2. ആധാര്‍ പാന്‍ പി.എന്‍.ആര്‍ പാസ്‌പോര്‍ട്ട് സേവ
    3. പാസ്‌പോര്‍ട്ട് സേവാ ഓണ്‍ലൈന്‍
    4. പാസ്‌പോര്‍ട്ട് സര്‍വീസസ് ഇ-സേവ
    5. പാസ്‌പോര്‍ട്ട് സ്റ്റാറ്റസ് ചെക്ക്
    6. ഇന്‍ പാസ്‌പോര്‍ട്ട്
    7.  ഗവണ്‍മെന്റ് ഡിജിറ്റല്‍ സര്‍വീസസ്
    8.  പാസ്‌പോര്‍ട്ട് സേവ
    9.  ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സ്റ്റാറ്റസ് ന്യൂ
    10. ഇന്ത്യന്‍ ഐ.ഡി പ്രൂഫ്
    11. പാസ്‌പോര്‍ട്ട് സേവാ ക്വിക്ക്
    12. പാസ്‌പോര്‍ട്ട് സര്‍വീസ് ഓള്‍
    13. പാസ്‌പോര്‍ട്ട് ഓണ്‍ലൈന്‍ സര്‍വീസസ്
    14. പാസ്‌പോര്‍ട്ട് സര്‍വീസ് ഓണ്‍ലൈന്‍ ഇന്ത്യ
    15. സ്റ്റാറ്റസ് എന്‍ക്വയറി ഇന്ത്യ

ചന്ദ്രിക വെബ് ഡെസ്‌ക്‌: