X

ഭാരത് ജോഡോ യാത്ര; നല്ല ഇന്ത്യക്കായി അണിചേരുമെന്ന് മെഹബൂബ മുഫ്തി

ശ്രീനഗര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ അണിചേരുമെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. നല്ല ഇന്ത്യക്കായി ഭാരത് ജോഡോ യാത്രയില്‍ അണിചേരുമെന്നും ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി ക്ഷണിച്ചെന്നും മെഹബൂബ മുഫ്തി പറഞ്ഞു. ട്വിറ്ററിലൂടെയാണ് വിവരം അറിയിച്ചത്. അടുത്ത മാസം ജനുവരി 20നാണ് ഭാരത് ജോഡോ യാത്ര ജമ്മുകശ്മീരിലെത്തുന്നത്.

ഭാരത് ജോഡോ യാത്രക്ക് ഔദ്യോഗികമായി ക്ഷണം ലഭിച്ചു. രാഹുല്‍ ഗാന്ധിയുടെ ധൈര്യത്തെ സല്യൂട്ട് ചെയ്യുന്നു. ആരെങ്കിലും ഫാഷിസ്റ്റുകളെ എതിര്‍ക്കുകയാണെങ്കില്‍ അവര്‍ക്കൊപ്പം നില്‍ക്കുകയെന്നത് ഉത്തരവാദിത്തമാണ്. ട്വിറ്ററില്‍ കുറിച്ചു.

webdesk13: