ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന കര്‍ഷക ദ്രോഹ നിയമങ്ങള്‍ പിന്‍വലിക്കാത്ത സാഹചര്യത്തില്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷകര്‍. സെപ്തംബര്‍ 25നാണ് ബന്ദിന് ആഹ്വാനം ചെയ്തത്. സിംഘു അതിര്‍ത്തിയില്‍ വ്യാഴാഴ്ച ആരംഭിച്ച ദേശീയ കര്‍ഷക കണ്‍വന്‍ഷനിലാണ് തീരുമാനം.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ആരംഭിച്ച കര്‍ഷക പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുത്താനും വിപുലീകരിക്കാനും ലക്ഷ്യമിട്ടാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.