X

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; പിടികൂടിയത് 70 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. 70 ലക്ഷം രൂപ വിലമതിക്കുന്ന 1.3 കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബായില്‍നിന്നും ജിദ്ദയില്‍ നിന്നും എത്തിയ മൂന്നു യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

മലപ്പുറം കെ പുരം സ്വദേശി വെള്ളാടത്ത് ഷിഹാബ്, കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി ഷാനവാസ്, കോഴിക്കോട് ശിവപുരം സ്വദേശി കുന്നുമ്മേല്‍ അന്‍സില്‍ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്.

 

webdesk11: