X
    Categories: indiaNews

‘ആദ്യം രാജ്‌നാഥ് ക്ഷമ ചോദിച്ചു, ഇപ്പോള്‍ കര്‍ഷകരെ പിയൂഷ് ഗോയല്‍ ഭീഷണിപ്പെടുത്തുന്നു’

സമരം ചെയ്യുന്ന കര്‍ഷക സംഘടനകളുടെ നേതാക്കളെ കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പിയൂഷ് ഗോയല്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ ട്വീറ്റു ചെയ്തിരിക്കുന്നത്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര തോമറിനെ സാക്ഷി നിര്‍ത്തിയാണ് പിയൂഷ് ഗോയലിന്റെ ഭീഷണി.

”അടിച്ചമര്‍ത്തിയും അപമാനിച്ചും കര്‍ഷക പ്രതിഷേധത്തെ ഇല്ലാതാക്കാനുള്ള ശ്രമം പരാജയപ്പെട്ടു. പിന്നീട് നാള്‍ക്കുനാള്‍ പ്രതിഷേധം വളരുന്നത് കണ്ടപ്പോള്‍ സര്‍ക്കാര്‍ കര്‍ഷകരോട് ക്ഷമ ചോദിക്കാന്‍ രാജ്‌നാഥ് സിങ്ങിനെ അയയ്ക്കാന്‍ നിര്‍ബന്ധിതരായി. എന്നാല്‍ ഇവിടെ വലിയ വായയില്‍ പിയൂഷ് ഗോയല്‍ കര്‍ഷകരെ ഭീഷണിപ്പെടുത്തുകയാണ്” പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ പറഞ്ഞു.

കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര തോമര്‍ കര്‍ഷകരോട് സംസാരിക്കുന്നതിനിടെയാണ് ഗോയല്‍ ഇടയില്‍ കയറിക്കൊണ്ട് ഭീണിപ്പെടുത്തുന്നത്. കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ ഡിസംബര്‍ 30ന് നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: