X

മഹാസഖ്യം ലീഡ് ചെയ്യുന്നത് 126 സീറ്റില്‍; ജെഡിയുവിന് വന്‍ തിരിച്ചടി

പട്‌ന: ബിഹാറില്‍ മഹാസഖ്യം 126 സീറ്റുകളില്‍ ലീഡ് ചെയ്യുന്നതായി ടൈംസ് നൗ. കേവല ഭൂരിപക്ഷത്തിന് 122 സീറ്റു മാത്രമുള്ളപ്പോഴാണ് സഖ്യം അതും കടന്ന് മുന്നേറിയത്. എക്‌സിറ്റ് പോളുകള്‍ ശരിവയ്ക്കും വിധമുള്ള പ്രകടനമാണ് മഹാ സഖ്യത്തിന്റേത്.

സി വോട്ടറിന്റെ കണക്കു പ്രകാരം ജെഡിയു 90 സീറ്റിലും കോണ്‍ഗ്രസ് 25 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. ബിജെപി 52 സീറ്റിലും ജെഡിയു 42 സീറ്റിലും ലീഡ് ചെയ്യുന്നു. എല്‍ജെപി മൂന്നിടത്ത് മുമ്പിട്ടു നില്‍ക്കുന്നു. 16 ഇടത്ത് മറ്റു കക്ഷികളാണ്.

മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ തേജസ്വി യാദവ് രഗോപൂരില്‍ മുമ്പിട്ടു നില്‍ക്കുകയാണ്. എച്ച്എഎം സ്ഥാപകന്‍ ജിതന്‍ റാം മാഞ്ചി ഇമാംഗഞ്ചില്‍ മുമ്പിട്ടു നില്‍ക്കുന്നു. ജെഡിയു മന്ത്രി ജയ് കുമാര്‍ സിങ് ദിനാറയില്‍ പിന്നിലാണ്.

55 കേന്ദ്രങ്ങളില്‍ 414 ഹാളുകളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. കേന്ദ്രസായുധ സേന, ബിഹാര്‍ മിലിട്ടറി പോലീസ്, ബിഹാര്‍ പോലീസ് എന്നിവരാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കും പ്രശ്‌നസാധ്യതാ പ്രദേശങ്ങള്‍ക്കും വലയം തീര്‍ത്തിരിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 19 കമ്പനി സായുധ സേനയെയും ക്രമസമാധാന പാലനത്തിനായി 59 കമ്പനി സായുധ സേനയെയും ബിഹാറില്‍ വിന്യസിച്ചിട്ടുണ്ട്.

Test User: