X
    Categories: indiaNews

ബിഹാറില്‍ നിതീഷ് കുമാറിന്റെ ജനപ്രീതി വന്‍തോതില്‍ ഇടിഞ്ഞെന്ന് അഭിപ്രായസര്‍വേ ഫലം

പാറ്റ്‌ന: ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനപ്രീതി വന്‍തോതില്‍ ഇടിഞ്ഞെന്ന് ലോക്‌നീതി-സിഎസ്ഡിഎസ് സര്‍വേ ഫലം. അതേസമയം എന്‍ഡിഎ സഖ്യം നേരിയ ഭൂരിപക്ഷത്തിന് അധികാരത്തിലെത്തുമെന്നും സര്‍വേ ഫലം പറയുന്നു. എന്‍ഡിഎ സഖ്യം 133 മുതല്‍ 143 വരെ സീറ്റുകള്‍ നേടുമെന്നാണ് സര്‍വേ പറയുന്നത്. കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം 88-98 സീറ്റുകള്‍ നേടുമെന്നും സര്‍വേ പറയുന്നു. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി രണ്ട് മുതല്‍ ആറ് വരെ സീറ്റുകളില്‍ ഒതുങ്ങുമെന്നും സര്‍വേ പറയുന്നു.

എന്നാല്‍ വോട്ടിങ് ശതമാനത്തില്‍ എന്‍ഡിഎ സഖ്യവും മഹാസഖ്യവും തമ്മില്‍ വലിയ വ്യത്യാസമില്ല. എന്‍ഡിഎ സഖ്യം 38 ശതമാനം വോട്ടും മഹാസഖ്യം 32 ശതമാനും വോട്ടും തേടുമെന്നാണ് സര്‍വേ പറയുന്നത്.

അതേസമയം ബിഹാറില്‍ തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ മഹാസഖ്യം വന്‍ മുന്നേറ്റമാണ് നടത്തുന്നത്. തേജസ്വിയുടെ റാലികള്‍ പതിനായിരങ്ങളാണ് സംഗമിക്കുന്നത്. ബിജെപി എളുപ്പത്തില്‍ ജയിച്ചു കയറാമെന്ന് കരുതിയിരുന്ന ബിഹാറില്‍ തേജസ്വി യാദവ് അത് തല്ലിക്കെടുത്തുന്നതാണ് ഇപ്പോള്‍ കാണുന്നത്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: