X

റോഡിന് കുറുകെ കെട്ടിയ കേബിള്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന് പരിക്ക്

കൊച്ചിയില്‍ റോഡിന് കുറുകെ കെട്ടിയ കേബിള്‍ കുടുങ്ങി ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കളമശേരി തേവയ്ക്കല്‍ സ്വദേശി ശ്രീനിവാസനാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ടോടെയാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം വൈകീട്ട് ആറരയോടെ ശ്രീനിവാസനും മകനും വീട്ടിലേക്ക് പോകുന്നതിനിടെ റോഡിന് കുറുകെ പോയ കേബിള്‍ കഴുത്തില്‍ കുടുങ്ങുകയായിരുന്നു. ബൈക്ക് മുന്നോട്ട് പോയതോടെ കേബിള്‍ പൊട്ടി പോയതുകൊണ്ടാണ് വലിയൊരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതെന്ന് ശ്രീനി പറഞ്ഞു. മുഖത്ത് സാരമായി പരിക്കേറ്റ ശ്രീനി കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ഇരുട്ട് കാരണം കേബിള്‍ ശ്രദ്ധിച്ചില്ല. ഈ ഭാഗങ്ങളില്‍ തെരുവു വിളക്കുകള്‍ സ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണമെന്ന് ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

webdesk14: