X
    Categories: indiaNews

ബിൽക്കിസ് ബാനു കേസ്; വാദം കേൾക്കുന്ന ബെഞ്ചിനെ ഒഴിവാക്കാൻ ശ്രമമെന്ന് സുപ്രീം കോടതി

ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ ശിക്ഷാ ഇളവ് ചെയ്തതിനെതിരെയുള്ള കേസിൽ ഇപ്പോഴത്തെ ബെഞ്ച് വാദം കേൾക്കുന്നത് ഒഴിവാക്കുന്നതിനായി ശ്രമം നടക്കുന്നുവെന്ന് സുപ്രീംകോടതിയുടെ വിമർശനം. വിഷയം ബെഞ്ച് കേൾക്കാൻ കുറ്റവാളികൾ ആഗ്രഹിക്കുന്നില്ലെന്നും ഈ അവസരം മുതലെടുത്ത് നിലവിലെ ബെഞ്ചിനെ ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് വിമർശനം.

നിങ്ങൾ എന്താണ് ശ്രമിക്കുന്നതെന്ന് വ്യക്തമാണ്. ഞാൻ ജൂൺ 16ന് വിരമിക്കും മേയ് 19 ആണ് എന്റെ അവസാന പ്രവൃത്തി ദിനം. വേനൽകാല അവദിക്കു ശേഷം പുതിയ ബെഞ്ചായിരിക്കും കേസിൻ്റെ വാദം കേൾക്കുന്നത്. ഈ ബെഞ്ച് കേസ് കേൾക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാണ്. ജസ്റ്റിസ് ജോസഫ് പറഞ്ഞു.ജീവപര്യന്തം ശിക്ഷയിൽ ഇളവ് ചെയ്യാൻ കേന്ദ്രം അംഗീകരിച്ച ഗുജറാത്ത് സംസ്ഥാനത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ബിൽക്കിസ് ബാനുവിൻ്റെ ഹർജിയിൽ എതിർ വിഭാഗം സത്യവാങ്മൂലം സമർപ്പിക്കാൻ രണ്ടാഴ്ചത്തെ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കോടതിയുടെ പരാമർശം.

2002 ലെ ഗുജറാത്ത് കലാപത്തിനിടെ അഞ്ച് മാസം ഗര്‍ഭിണിയായ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുഞ്ഞിനെയടക്കം കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരെയായിരുന്നു ഹർജി.അന്വേഷണ ഏജന്‍സിയുടെ എതിര്‍പ്പ് മറികടന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ ഇവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കുകയായിരുന്നു

 

 

webdesk15: