X

‘ഞങ്ങള്‍ ബി.ജെ.പി സര്‍ക്കാറിന് എതിരാണ്’; അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് ബി.ജെ.ഡി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരായ അവിശ്വാസപ്രമേയത്തില്‍ പ്രതിപക്ഷത്തിന് പിന്തുണ അറിയിച്ച് ബി.ജെ.ഡി രംഗത്ത്. പ്രതിപക്ഷത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ബി.ജെ.ഡി ലോക്‌സഭാ നേതാവ് ഭര്‍ത്തൃുഹരി മഹാതാബാണ് പാര്‍ട്ടിയുടെ നയം വ്യക്തമാക്കിയത്. ‘അവിശ്വാസപ്രമേയത്തില്‍സ ചര്‍ച്ചയോ വോട്ടെടുപ്പോ വന്നാല്‍ ഞങ്ങള്‍ എന്തായാലും സര്‍ക്കാറിനെ എതിര്‍ക്കും’ ഭര്‍ത്തൃുഹരി വ്യക്തമാക്കി.

നിലവില്‍ ലോക്്സഭയില്‍ ബി.ജെ.ഡിക്ക് 20 എം.പിമാരാണുള്ളത്. 315 അംഗങ്ങളാണ് എന്‍.ഡി.എക്കുള്ളത്. യു.പി.എക്ക് 172 സീറ്റുകളാണുള്ളത്. എന്നാല്‍ ലോക്‌സഭയിലെ പ്രാദേശിക പാര്‍ട്ടികളില്‍ കരുത്തരായ ബി.ജെ.ഡിയുടെയും എഐഎഡിഎംകെയുടെയും നിലപാട് നിര്‍ണായകമാകും.
എന്‍.ഡി.എക്കുള്ളില്‍ ശിവസേനയും ജെ.ഡി.യുവും അതൃപ്തരാണെന്നിരിക്കെ ഭരണപക്ഷത്തും പ്രതിപക്ഷത്തും നിലയുറപ്പിക്കാത്ത ബി.ജെ.ഡി, എ.ഐ.എ.ഡി.എം.കെ തുടങ്ങിയ പാര്‍ട്ടികളുടെ നിലപാട് വോട്ടെടുപ്പിനെ സ്വാധീനിക്കും. കാവേരി വിഷയത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന എ.ഐ.എ.ഡി.എം.കെ ഇതുവരെയും നിലപാട് വ്യക്തമാക്കിയിട്ടില്ല.

അതിനിടെ, അവിശ്വാസപ്രമേയം ലോക്‌സഭാ ചര്‍ച്ചക്കെടുക്കാനിരിക്കെ എം.പിമാര്‍ക്ക് ബി.ജെ.പിയും കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും വിപ്പ് നല്‍കി. വെള്ളിയാഴ്ച 11 മണിക്ക് അവിശ്വാസപ്രമേയത്തിനുമേല്‍ ചര്‍ച്ച നടക്കും. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ച ശേഷം വോട്ടെടുപ്പ് നടക്കും.

chandrika: