X

ആസിഫയുടെ കൊലപാതകം: എല്ലാ ഹിന്ദുക്കളും പ്രതിഷേധിച്ച ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന് ബി.ജെ.പി

മുംബൈ: ബോളിവുഡ് താരങ്ങള്‍ക്കെതിരെ ബി.ജെ.പി രംഗത്ത്. ജമ്മുകാശ്മീരില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട ആസിഫയുടെ നീതിക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ എല്ലാ ബോളിവുഡ് താരങ്ങളുടേയും സിനിമകള്‍ ബഹിഷ്‌ക്കരണമെന്ന്് ബി.ജെ.പി ആഹ്വാനം ചെയ്തു.

ബോളിവുഡ് താരങ്ങളായ സോനം കപൂര്‍, കരീന കപൂര്‍, സ്വരഭാസ്‌ക്കര്‍, തുടങ്ങി ഒട്ടേറെ താരങ്ങളാണ് ആസിഫക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളേന്തിയ പ്രതിഷേധത്തില്‍ പങ്കെടുത്തത്. പ്രതിഷേധം ശക്തമായതോടെ ബി.ജെ.പി രംഗത്തെത്തുകയായിരുന്നു. എല്ലാ ഹിന്ദുക്കളും കൊലപാതകത്തില്‍ പ്രതിഷേധിച്ച ബോളിവുഡ് താരങ്ങളുടെ സിനിമകള്‍ ബഹിഷ്‌ക്കരിക്കണമെന്ന് ബി.ജെ.പി ആഹ്വാനം ചെയ്തു.

നേരത്തെ, നടി കരീന കപൂറിന് ഹിന്ദുത്വശക്തികളുടെ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ഹിന്ദുവായിരിക്കെ മുസ്‌ലിമിനെ വിവാഹം കഴിക്കുകയും കുഞ്ഞിന് തൈമൂറെന്ന് പേരിടുകയും ചെയ്ത നിങ്ങള്‍ ഇന്ത്യക്ക് അപമാനമാണെന്നായിരുന്നു വിമര്‍ശനം. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പ്ലക്കാര്‍ഡ് പ്രതിഷേധത്തിന് വിമര്‍ശനം വന്നതോടെ കരീനയെ രക്ഷിക്കാന്‍ ബോളിവുഡ് താരം സ്വരഭാസ്‌കര്‍ രംഗത്തെത്തുകയായിരുന്നു.

ദൈവം നിങ്ങള്‍ക്ക് തന്ന തലച്ചോറില്‍ വെറുപ്പുള്ള കാലത്തോളവും നാവുകൊണ്ട് നിങ്ങള്‍ മാലിന്യം പറയുകയും ചെയ്യുന്ന കാലത്തോളവും നിങ്ങളെക്കുറിച്ച് അപമാനമാണ് തോന്നുന്നതെന്ന് സ്വരഭാസ്‌കര്‍ പറഞ്ഞു. രാജ്യത്തിനും രാജ്യത്തെ ഹിന്ദുക്കള്‍ക്കും നിങ്ങള്‍ അപമാനമാണെന്നും താരം പറഞ്ഞു. കരീനക്കും സ്വരഭാസ്‌കറിനും പുറമെ ഒട്ടേറെ ബോളിവുഡ് താരങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സോനം കപൂര്‍, ഹുമ ഖുറൈശി, കല്‍കി തുടങ്ങി നിരവധിപേര്‍ നേരത്തെ പ്രതിഷേധിച്ചിരുന്നു.

chandrika: