X

കോഴിക്കോട് ബിജെപി സ്ഥാനാര്‍ത്ഥിയെ കാട്ടുപന്നി കുത്തി; ആശുപത്രിയില്‍

കോഴിക്കോട്: ബിജെപി സ്ഥാനാര്‍ത്ഥിയെ കാട്ടുപന്നി കുത്തി. കോടഞ്ചേരി പഞ്ചായത്തില്‍ 19ാം വാര്‍ഡ് കണ്ണോത്ത് സൗത്ത് സ്ഥാനാര്‍ത്ഥി വാസു കുഞ്ഞന്‍ (53) സഞ്ചരിച്ചിരുന്ന ബൈക്ക് കാട്ടുപന്നി കുത്തി വീഴ്ത്തുകയായിരുന്നു.

പരുക്കേറ്റ വാസു കുഞ്ഞനെ നെല്ലിപ്പൊയിലില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 5.45നാണ് സംഭവം.പോളിങ് സ്റ്റേഷനിലേക്ക് വരുന്ന വഴിയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്.

 

web desk 3: