X
    Categories: indiaNews

രാജ്യാന്തര നാണക്കേട് ബി.ജെ.പി ആഘോഷിക്കുന്നു; സ്വര ഭാസ്‌കര്‍

ന്യൂഡല്‍ഹി: ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദക്കെതിരെ രൂക്ഷ പ്രതികരണവുമായി നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്‌കര്‍. വിദ്വേഷ പ്രചാരണം രാജ്യത്തിന് ഉണ്ടാക്കിയ രാജ്യാന്തര നാണക്കേട് ബി.ജെ.പി ആഘോഷിക്കുകയാണെന്ന് സ്വര ഭാസ്‌കര്‍ ട്വീറ്റ് ചെയ്തു.

പ്രവാചക നിന്ദക്കെതിരായ ഇന്തോനേഷ്യയുടെ ട്വീറ്റ് പങ്കുവെച്ചായിരുന്നു വിമര്‍ശനം. നേരത്തെ, ഗുരുഗ്രാമില്‍ ജുമുഅ നമസ്‌കാരം നടത്തുന്നവര്‍ക്കെതിരെ പ്രതിഷേധിച്ച സംഘ്പരിവാര്‍ സംഘടനകളുടെ നടപടിയെ വിമര്‍ശിച്ചും അവര്‍ രംഗത്തെത്തിയിരുന്നു. ഹിന്ദുവെന്ന നിലയില്‍ ‘ലജ്ജ തോന്നുന്നു’ എന്നാണ് സ്വര ട്വിറ്ററില്‍ കുറിച്ചത്.

Chandrika Web: