X
    Categories: indiaNews

തീവ്രവാദികള്‍ വളരുന്നത് മദ്‌റസകളിലാണെന്ന് മധ്യപ്രദേശ് മന്ത്രി

ഇന്‍ഡോര്‍: എല്ലാ തീവ്രവാദികളും മദ്‌റസകളിലാണ് വളരുന്നതെന്ന മധ്യപ്രദേശ് മന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍. ഇന്‍ഡോറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഉഷ താക്കൂര്‍ വിവാദ പ്രസ്താവന നടത്തിയത്. ദേശീയത പാലിക്കാന്‍ കഴിയാത്ത മദ്രസകള്‍ നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ലയിപ്പിച്ച് സമൂഹത്തിന്റെ സമ്പൂര്‍ണ പുരോഗതി ഉറപ്പാക്കണമെന്നും ഉഷ താക്കൂര്‍ പറഞ്ഞു.

നിങ്ങള്‍ ഈ രാജ്യത്തെ പൗരനാണെങ്കില്‍ എല്ലാ തീവ്രവാദികളും മദറസയില്‍ പഠിച്ചതാണെന്ന് കാണാമെന്ന് മന്ത്രി പറഞ്ഞു. കുട്ടികളെ ദേശീയതയുമായി ബന്ധിപ്പിക്കുന്നതില്‍ മദറസകള്‍ പരാജയപ്പെടുന്നതായും ഉഷ താക്കൂര്‍ ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസകള്‍ അടച്ചുപൂട്ടുമെന്ന് അസം ധനകാര്യ-ആസൂത്രണ വകുപ്പ് മന്ത്രി ഹിമന്ദ ബിസ്വ ശര്‍മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഇന്‍ഡോറിലെ എംഎല്‍എ കൂടിയായ ഉഷ താക്കൂര്‍ വിവാദ പ്രസ്താവന നടത്തിയത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: