X
    Categories: indiaNews

ഇന്ത്യയില്‍ ജീവിക്കാന്‍ ഭയമുള്ളവര്‍ക്ക് അഫ്ഗാനിസ്ഥാനിലേക്കു പോകാം: ബിജെപി എംഎല്‍എ

പട്‌ന: ഇന്ത്യയില്‍ ജീവിക്കാന്‍ ഭയമുള്ളവര്‍ക്ക് അഫ്ഗാനിസ്ഥാനിലേക്കു പോകാമെന്ന് ബിജെപി എംഎല്‍എ ഹരിഭൂഷണ്‍ ഠാക്കൂര്‍. അഫ്ഗാനിസ്ഥാനില്‍ പെട്രോളിനും ഡീസലിനും വില വളരെ കുറവാണെന്നും ഹരിഭൂഷണ്‍ ഠാക്കൂര്‍ പരിഹസിച്ചു.

അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങള്‍ ഇന്ത്യയെ ബാധിക്കില്ല. എന്നാല്‍ അഫ്ഗാനിസ്ഥാനിലെ സംഭവ വികാസങ്ങളില്‍ നിന്ന് ഇന്ത്യക്കാര്‍ പാഠം ഉള്‍ക്കൊള്ളണം. മതത്തിന്റെ പേരില്‍ വിഭജിക്കപ്പെട്ട രാജ്യമാണ് ഇന്ത്യ. ഇക്കൂട്ടര്‍ വീണ്ടും രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കും. ജാഗ്രത പാലിച്ചില്ലെങ്കില്‍ ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാന്റെ ഗതിയാകുമെന്നും ഠാക്കൂര്‍ കൂട്ടിച്ചേര്‍ത്തു.

 

web desk 3: