X

ക്യൂ നില്‍ക്കുന്നവരെ അവഹേളിച്ച് ബി.ജെ.പി എം.പി

മുംബൈ: നോട്ടുകള്‍ മാറാനായി ബാങ്കുകള്‍ക്ക് മുമ്പില്‍ വരി നില്‍കുന്ന സാധാരണക്കാരെ അവഹേളിച്ച് ബി.ജെ.പി എം.പി ഗോപാല്‍ ഷെട്ടി. വാഹനാപകടങ്ങളിലടക്കം നിരവധി പേര്‍ മരിക്കുന്നുണ്ടെന്നും ചില ലക്ഷ്യങ്ങള്‍ നേടാന്‍ പലതും ത്യജിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

വരി നില്‍ക്കുന്നതിനിടെ പലരും മരിക്കാനിടയായ സംഭവം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഷെട്ടിയുടെ പ്രതികരണം. പ്രതിവര്‍ഷം 3500 പേര്‍ തീവണ്ടി തട്ടി മരിക്കുന്നു. വാഹനാപകടങ്ങളില്‍ അഞ്ച് ലക്ഷവും. ഭീകരാക്രമണങ്ങളും നിരവധി ജീവനെടുക്കുന്നു. എന്നാല്‍ അതേക്കുറിച്ചൊന്നും ആരും പ്രതികരിക്കുന്നില്ല-ഷെട്ടി പറഞ്ഞു.
പ്രസ്താവനക്കെതിരെ കോണ്‍ഗ്രസും എന്‍. സി.പിയും അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തെത്തി.
ജനങ്ങളുടെ മുറിവില്‍ ഉപ്പുതേക്കുന്ന നിലപാടാണ് ബി.ജെ.പിയുടേതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് ഫാഷനായിരിക്കുകയാണെന്നടക്കമുള്ള നിരവധി വിവാദ പ്രസ്താവനകള്‍ നടത്തിയ ആളാണ് ഗോപാല്‍ ഷെട്ടി.

chandrika: