X

ഒഡീഷ കരിമ്പട്ടികയില്‍പ്പെടുത്തിയ മരുന്ന് കേരളത്തിലെ സര്‍ക്കാര്‍ ആസ്പത്രികളില്‍

തിരുവനന്തപുരം: ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒഡീഷ മെഡിക്കല്‍ കോര്‍പറേഷന്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ മരുന്ന് കേരളത്തിലെ സര്‍ക്കാര്‍ ആസ്പത്രികളില്‍ രോഗികള്‍ക്ക് നല്‍കുന്നു. നാഗ്പൂര്‍ ആസ്ഥാനമായ ഹസീബ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ റിംഗര്‍ ലാക്‌ടേറ്റ് കുത്തിവെയ്പ്പാണ് രോഗികള്‍ക്ക് നല്‍കുന്നത്. ഏതെങ്കിലും സംസ്ഥാനം കരിമ്പട്ടികയില്‍ പെടുത്തിയാല്‍ മറ്റ് സംസ്ഥാനങ്ങളും അതേ നടപടി സ്വീകരിക്കണമെന്ന നിയമം നിലനില്‍ക്കെയാണ് ഈ വീഴ്ചയെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മെയ് മാസത്തിലാണ് റിംഗര്‍ ലാക്‌ടേറ്റ് ഇന്‍ജക്ഷന് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കരിമ്പട്ടികയില്‍പെടുത്തിയത്. എന്നാല്‍ ഈ കമ്പനിയുടെ ഇതേ മരുന്ന് ഇപ്പോഴും കേരളത്തിലെ സര്‍ക്കാര്‍ ആസ്പത്രികള്‍ വഴി രോഗികള്‍ക്ക് നല്‍കുന്നു. ഏതെങ്കിലും ഒരു സംസ്ഥാനം കരിമ്പട്ടികയില്‍ പെടുത്തിയാല്‍ ആ മരുന്നുകള്‍ ഒരു കാരണവശാലും ഉപയോഗിക്കരുതെന്നാണ് നിയമം. ഇക്കാര്യം അറിഞ്ഞുകൊണ്ടുതന്നെയാണ് സംസ്ഥാന മെഡിക്കല്‍ കോര്‍പറേഷന്‍ അധികൃതര്‍ കൂടി അറിഞ്ഞുകൊണ്ടുള്ള ഈ ഗുരുതര വീഴ്ച.

അതേസമയം, 2017 മാര്‍ച്ചില്‍ നല്‍കിയ ഓര്‍ഡര്‍ അനുസരിച്ച് കമ്പനി 50 ശതമാനം മരുന്നുകള്‍ ആ മാസം തന്നെ നല്‍കിയതാണെന്നും അതാണ് ഇപ്പോഴും രോഗികള്‍ക്ക് നല്‍കുന്നതെന്നുമാണ് വിശദീകരണം. ഒഡീഷ സര്‍ക്കാരിന്റെ നടപടി അറിഞ്ഞതിനാല്‍ കമ്പനിയുമായുള്ള തുടര്‍ കരാര്‍ റദ്ദാക്കിയെന്നും കോര്‍പറേഷന്‍ അധികൃതര്‍ വിശദീകരിക്കുന്നു.

chandrika: