X
    Categories: MoreViews

ബ്ലാക്ക് സ്റ്റിക്കര്‍, കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍: അനാവശ്യ ഭീതി പരത്തിയാല്‍ അകത്താകും

 

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടു പോകല്‍, ബ്ലാക്ക് സ്റ്റിക്കര്‍ സംഭവങ്ങളുടെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ ഉള്‍പെടെ അനാവശ്യഭീതി പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസ് തയാറെടുക്കുന്നു. തെറ്റായ പ്രചാരണങ്ങളിലൂടെ ജനങ്ങളെ ഭീതിയിലാക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സമൂഹ മാധ്യമങ്ങള്‍ നിരീക്ഷിച്ച് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ പിടികൂടാനുള്ള പൊലീസിന്റെ തീരുമാനം. ഇക്കാര്യത്തില്‍ ഇന്നുമുതല്‍ സമൂഹമാധ്യമങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കാന്‍ പൊലീസ് ഹൈടെക്ക് സെല്ലിനും സൈബര്‍ സെല്ലിനും നിര്‍ദേശം നല്‍കിയതായി ദക്ഷിണമേഖല ഐ.ജി മനോജ് എബ്രഹാം പറഞ്ഞു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീടുകളിലും സ്ഥാപനങ്ങളിലും ബ്ലാക്ക് സ്റ്റിക്കര്‍ പതിക്കുകയും ചില അടയാളങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുന്നത് കവര്‍ച്ചക്കാരും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങളുമാണെന്ന വിധത്തില്‍ വ്യാപകമായ പ്രചാരണമുണ്ടായിരുന്നു.

chandrika: