X
    Categories: indiaNews

മഹാരാഷ്ട്രയിലെ സ്ഫോടകവസ്തു നിര്‍മാണ കമ്പനിയില്‍ പൊട്ടിത്തെറി; ഒമ്പത് തൊഴിലാളികള്‍ മരിച്ചു, മൂന്നു പേര്‍ക്ക് പരിക്ക്

മഹാരാഷ്ട്രയിലെ സ്ഫോകടവസ്തു നിര്‍മാണ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒമ്പത് തൊഴിലാളികള്‍ മരിച്ചു. 3 പേര്‍ക്ക് പരിക്കേറ്റു. നാഗ്പുരില്‍നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ബസര്‍ഗാവ് ഗ്രാമത്തിലെ സോളാര്‍ എക്സ്പ്ലോസീവ്‌സ് ഫാക്ടറിയിലാണ് സ്‌ഫോടനം നടന്നതെന്ന് പൊലീസ്‌ വ്യക്തമാക്കി.

ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. സ്ഫോടനം നടക്കുമ്പോള്‍ കമ്പനിയില്‍ 12 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. എന്താണ് സ്ഫോടനത്തിന് ഇടയാക്കിയതെന്ന കാര്യം വ്യക്തമായിട്ടില്ല.

പ്രതിരോധന സേനയ്ക്കുവേണ്ടി സ്ഫോടകവസ്തുക്കളും ഡ്രോണുകളും നിര്‍മിക്കുന്ന കമ്പനിയാണിത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ 5 ലക്ഷം രൂപ വീതം നല്‍കും.

 

webdesk13: