വാഷിങ്ടണ്‍: മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററിന് ബദലായി ബ്ലൂസ്കൈ എന്ന ആപ്ലിക്കേഷന്‍ പുറത്തിറക്കി കമ്പനിയുടെ മുന്‍ സിഇഒും സഹസ്ഥാപകനുമായ ജാക്ക് ഡോര്‍സി. ട്വിറ്ററില്‍ നിന്ന് ബ്ലൂ ടിക്ക് നീക്കം ചെയ്യുന്നതടക്കം നിലവിലെ സിഇഒ ഇലോണ്‍ മസ്ക്കിന്റെ പരിഷ്കാരങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ ആപ്പ് പുറത്തിറക്കിയത്. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഓപ്ഷനുകളും നിരവധി തരത്തില്‍ സ്വാതന്ത്ര്യവും ബ്ലൂസ്കൈ നല്‍കുമെന്ന് ജോണ്‍ ഡോര്‍സി വ്യക്തമാക്കി.