X
    Categories: indiaNews

സ്വയം സുരക്ഷ ശക്തമാക്കി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍; ഇനി ബുള്ളറ്റ് പ്രൂഫ് കാറില്‍

മുംബൈ: ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ വധഭീഷണിക്ക് പിന്നാലെ സ്വയം സുരക്ഷ ശക്തമാക്കി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. തന്റെ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ എസ്‌യുവിയില്‍ ബുള്ളറ്റ് പ്രൂഫ് ഗ്ലാസും കവചവും ഉപയോഗിച്ച് സല്‍മാന്‍ നവീകരിച്ചതായാണ് റിപ്പോര്‍ട്ട്.

ഒന്നരക്കോടി വിലമതിക്കുന്നതാണ് ഈ കാര്‍. കാര്‍ വിന്‍ഡോകള്‍ക്ക് ചുറ്റും കട്ടിയുള്ള ബോര്‍ഡറുമുണ്ട്. തോക്ക് കൈവശം വയ്ക്കാന്‍ സല്‍മാന് കഴിഞ്ഞ ദിവസം മുംബൈ പൊലീസ് അനുമതി നല്‍കിയിരുന്നു. ജൂലൈ 22നാണ് നടന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ വിവേക് ഫന്‍സാല്‍ക്കറെ കണ്ട് തോക്ക് ലൈസന്‍സിന് അപേക്ഷ നല്‍കിയത്.

web desk 3: