X
    Categories: indiaNews

ഭോപ്പാലില്‍ കുഴല്‍ക്കിണറില്‍ വീണ ബാലന് ദാരുണാന്ത്യം

ഭോപ്പാല്‍: കളിച്ചു കൊണ്ടിരിക്കേ കാല്‍തെറ്റി കുഴല്‍ക്കിണറില്‍ വീണ നാലുവയസ്സുകാരന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഉമാരിയ ജില്ലയിലാണ് സംഭവം. 16 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കുട്ടിയെ പുറത്തെത്തിച്ചെങ്കിലും മരണപ്പെട്ടു. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് നാലുവയസ്സുകാരനായ ഗൗരവ് ദുബേ വീടിനുമുന്നിലെ കുഴല്‍ക്കിണറിലേക്ക് വീണത്. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനമാരംഭിച്ചു. ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയാണ് കുട്ടിയെ പുറത്തെത്തിച്ചത്. ബോധരഹിതനായിരുന്ന കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

web desk 3: