X

കൊല്‍ക്കത്തയില്‍ പാലം തകര്‍ന്നുവീണു; അഞ്ചു മരണം

കൊല്‍ക്കത്ത: ദക്ഷിണ കൊല്‍ക്കത്തയിലെ മജേര്‍ഹാത് പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണു. അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു.

11 പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒട്ടേറെ വാഹനങ്ങള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായാണ് വിവരം. നിരവധി വാഹനങ്ങള്‍ നിരത്തിലുണ്ടായിരുന്ന സമയത്താണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

മുഖ്യമന്ത്രി മമത ബാനര്‍ജി ഉത്തര ബംഗാളിലെ പരിപാടികള്‍ റദ്ദാക്കി കൊല്‍ക്കത്തയിലേക്ക് തിരിച്ചു. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

chandrika: