X

കുട്ടി നിര്‍ത്താതെ കരഞ്ഞു; ദമ്പതികളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു

ലണ്ടന്‍: മൂന്നുവയസ്സുള്ള കുട്ടി നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് ദമ്പതികളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ബ്രിട്ടീഷ് എയര്‍വേസില്‍ നിന്നാണ് ഇന്ത്യന്‍ കുടുംബത്തെ പുറത്താക്കിയത്. സംഭവത്തില്‍ ഇന്ത്യന്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് പരാതി നല്‍കിയിട്ടുണ്ട്. പരാതി ഗൗരവത്തോടെ കാണുന്നുവെന്നും അന്വേഷണം നടത്തുമെന്നും ബ്രിട്ടീഷ് എയര്‍വേസ് അറിയിച്ചു.

ജൂലായ് 23-നാണ് സംഭവം. ലണ്ടനില്‍ നിന്നും ബര്‍ലിനിലേക്ക് പുറപ്പെടാനൊരുങ്ങിയ വിമാനത്തില്‍ നിന്നാണ് ദമ്പതികളെ പുറത്താക്കിയത്. സീറ്റ് ബെല്‍റ്റ് ഇട്ട അസ്വസ്ഥതയെ തുടര്‍ന്ന് കുഞ്ഞ് നിര്‍ത്താതെ കരയുകയായിരുന്നു. വിമാനം ടേക്ക് ഓഫിന് ഒരുങ്ങുമ്പോഴായിരുന്നു കുഞ്ഞ് കരച്ചില്‍ തുടങ്ങിയത്. എന്നാല്‍ കുട്ടിയെ സമാധാനിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കുകയും ചെയ്തു. കുട്ടി കരഞ്ഞപ്പോള്‍ ജീവനക്കാരിലൊരാള്‍ പരുഷമായി പെരുമാറുകയും ചെയ്തു. തുടര്‍ന്ന് വിമാനം ടെര്‍മിനലിലേക്ക് തന്നെ തിരിച്ച് വിട്ട ശേഷം കുടുംബത്തെ പുറത്താക്കുകയായിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ മാറ്റാന്‍ ശ്രമിച്ച മറ്റൊരു ഇന്ത്യന്‍ ദമ്പതികളേയും വിമാനത്തില്‍ നിന്ന് ബലംപ്രയോഗിച്ച് ഇറക്കിവിട്ടു.

chandrika: