X
    Categories: tech

കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഡേറ്റ; ഉപയോക്താക്കളെ ഞെട്ടിക്കാനൊരുങ്ങി ബിഎസ്എന്‍എല്‍

രാജ്യത്തെ പൊതുമേഖലാ ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്‍ ഡിസംബര്‍ 1 മുതല്‍ നിരവധി പ്ലാനുകള്‍ നവീകരിക്കുന്നു. പോസ്റ്റ്‌പെയ്ഡ് പ്ലാനുകളായ 199 രൂപ, 798 രൂപ, 999 രൂപ എന്നിവയ്ക്ക് ഡേറ്റാ റോള്‍ഓവര്‍, ആഡ്ഓണ്‍ ആനുകൂല്യങ്ങള്‍ കൊണ്ടുവരാനാണ് പോകുന്നത്. 28 ദിവസത്തെ കാലാവധിയില്‍ നിന്ന് 100 ദിവസത്തെ കാലാവധി നല്‍കുന്നതിന് 106, 107 രൂപ പ്ലാനുകള്‍ പരിഷ്‌കരിക്കാനും പോകുന്നു.

ബിഎസ്എന്‍എല്ലിന്റെ 106 രൂപ, 107 രൂപ പ്രീപെയ്ഡ് പ്ലാനുകളും പുതുക്കുന്നുണ്ട്. ഡിസംബര്‍ 1 മുതല്‍ 28 ദിവസത്തില്‍ നിന്ന് 100 ദിവസത്തേക്ക് അതിന്റെ കാലാവധി വര്‍ധിപ്പിക്കും. 106 രൂപ, 107 രൂപ പ്ലാനില്‍ 3 ദിവസത്തേക്ക് 3 ജിബി സൗജന്യ ഡേറ്റ ഉപയോഗിക്കാം. മുംബൈയും ഡല്‍ഹിയും ഉള്‍പ്പെടെയുള്ള ദേശീയ റോമിങ് ഉള്ള ഏതെങ്കിലും നെറ്റ്‌വര്‍ക്കിലേക്ക് 100 മിനിറ്റ് സൗജന്യ വോയ്‌സ് കോള്‍ ചെയ്യാം. 100 ദിവസത്തെ പ്ലാനില്‍ 60 ദിവസത്തേക്ക് സൗജന്യ ബിഎസ്എന്‍എല്‍ ട്യൂണുകളും ലഭിക്കും.

പ്രീപെയ്ഡ് പ്ലാനുകളില്‍ ബിഎസ്എന്‍എല്‍ 25 ശതമാനം ഇളവാണ് നല്‍കുന്നത്. നിലവിലുള്ളതും കാര്യമായി സര്‍വീസ് ഉപയോഗിക്കാത്തതുമായ ഉപയോക്താക്കള്‍ക്ക് 187,1477 എന്നിവയ്ക്ക് ബിഎസ്എന്‍എല്‍ 25 ശതമാനം കിഴിവ് പ്രഖ്യാപിച്ചു. ഗ്രേസ് പിരീഡ് ഓഫര്‍ രണ്ട് പ്ലാനിനും ലഭ്യമാണ്. അതായത് സിം കാലാവധി കഴിഞ്ഞ് 172 ദിവസത്തിനുശേഷം ഈ ഓഫര്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും.

ബിഎസ്എന്‍എല്‍ എസ്ടിവി 187 പ്ലാനില്‍ പരിധിയില്ലാത്ത വോയ്‌സ് കോളുകള്‍ നല്‍കും. മുംബൈ, ഡല്‍ഹി ഉള്‍പ്പെടെയുള്ള സര്‍ക്കിളുകളില്‍ ലോക്കല്‍, എസ്ടിഡി, റോമിങ് സേവനങ്ങള്‍ ലഭിക്കും. പ്രതിദിനം 2 ജിബി ഡേറ്റയും നല്‍കുന്നു. 2 ജിബിക്ക് ശേഷം ഡേറ്റാ വേഗം 80 കെബിപിഎസായി കുറയ്ക്കും. പ്രതിദിനം 100 എസ്എംഎസും നല്‍കുന്നുണ്ട്.

web desk 3: