X
    Categories: Newsworld

അരിസോനയില്‍ ട്രംപ് കോടതിയില്‍

വാഷിങ്ടന്‍: അരിസോന സംസ്ഥാനത്ത് ക്രമക്കേട് ആരോപിച്ച് ട്രംപ് പ്രചാരണവിഭാഗം സംസ്ഥാന സുപ്രീം കോടതിയെ സമീപിച്ചു. സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള മാരികോപ കൗണ്ടിയില്‍ തെരഞ്ഞെടുപ്പു ദിവസം ചെയ്ത ഏതാനും വോട്ടുകള്‍ നിരസിച്ചതു ചൂണ്ടിക്കാട്ടിയാണു പരാതി. തള്ളിയ വോട്ടുകള്‍ കൂടി പരിഗണിച്ചിരുന്നെങ്കില്‍ ഫലം മാറിയേനെ എന്നാണു പരാതിയില്‍ പറയുന്നത്.

അരിസോനയില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ല. ബൈഡനാണു നേരിയ ലീഡുള്ളത്. അതേസമയം, പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ യുഎസില്‍ ഡോണള്‍ഡ് ട്രംപ് അനുകൂലികളുടെ വ്യാപക പ്രതിഷേധവും അക്രമവുമാണ് അഴിച്ചുവിടുന്നത്. അരിസോനയിലെ ഫീനിക്‌സില്‍ ട്രംപിന്റെ നൂറുകണക്കിന് അനുയായികള്‍ ആയുധങ്ങളുമായി പ്രതിഷേധറാലി നടത്തി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ യുഎസ് മാധ്യമങ്ങള്‍ ഗൂഢാലോചന നടത്തിയെന്നും അവര്‍ ആരോപിച്ചു. ജോ ബൈഡന്‍ വിജയിച്ച അരിസോനയിലെ വോട്ടെണ്ണലില്‍ ക്രമക്കേട് ആരോപിച്ച് ട്രംപ് ക്യാംപ് കോടതിയെ സമീപിച്ചിരുന്നു.

ദിവസങ്ങളായി മാരികോപ്പ് കൗണ്ടിക്കു മുന്‍പില്‍ ട്രംപ് അനുകൂലികള്‍ നിലയുറപ്പിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും മാധ്യമ പ്രവര്‍ത്തകരെയും സംരക്ഷിക്കുന്നതിനായി പൊലീസ് കെട്ടിയ വേലി പൊളിക്കുമെന്ന് പ്രതിഷേധക്കാര്‍ ഭീഷണി മുഴക്കിയതോടെ ശനിയാഴ്ച സംഘര്‍ഷം രൂക്ഷമായി. തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കരുതെന്നും പ്രസിഡന്റിനെ സംരക്ഷിക്കുന്നതിനായി നിയമ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ മുന്നോട്ടുവരണമെന്നും പ്രക്ഷോഭകര്‍ ആഹ്വാനം ചെയ്തു.

തീവ്ര വലതുപക്ഷ സംഘടനകളായ ‘പ്രൗഡ് ബോയ്‌സ്’, ‘ത്രീ പെര്‍സെന്‍ന്റേഴ്‌സ്’ ഉള്‍പ്പെടെയുള്ളവരും പ്രതിഷേധത്തില്‍ പങ്കെടുത്തു. ആയുധങ്ങളേന്തിയാണ് മിക്കവരും പ്രതിഷേധത്തില്‍ അണിനിരന്നത്. ചില ഡെമോക്രാറ്റിക് അനുകൂലികളുമായി ഇവര്‍ ഏറ്റമുട്ടുകയും ചെയ്തു. എന്നാല്‍ വോട്ടെണ്ണലില്‍ തട്ടിപ്പ് നടന്നതിന് ഒരു തെളിവും ഇല്ലെന്ന് ഡെമോക്രാറ്റുകള്‍ പറഞ്ഞു.

web desk 3: