X
    Categories: tech

499 രൂപയ്ക്ക് ഹൈസ്പീഡ് ഇന്റര്‍നെറ്റ്, എതിരാളികളെ കീഴടക്കി ബിഎസ്എന്‍എല്ലിന്റെ ഞെട്ടിക്കുന്ന ഓഫര്‍

രാജ്യത്തെ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിന്റെ പുതിയ ഓഫറുകള്‍ ഏപ്രില്‍ മൂന്ന് വരെ ലഭിക്കുമെന്ന് അറിയിച്ചു. പ്രതിമാസം 449 രൂപയ്ക്ക് 30 എംബിപിഎസ് വേഗത്തില്‍ 3,300 ജിബി ഇന്റര്‍നെറ്റ് ലഭിക്കുന്ന ഫൈബര്‍ ബേസിക് പ്ലസ് പ്ലാന്‍ സ്വന്തമാക്കാനാള്ള സമയപരിധിയാണ് ബിഎസ്എന്‍എല്‍ നീട്ടിയത്.

2020 ഒക്ടോബറില്‍ ആരംഭിച്ച പ്രമോഷണല്‍ ഭാരത് ഫൈബര്‍ പ്ലാനുകളില്‍ പ്രതിവര്‍ഷ സബ്‌സ്‌ക്രിപ്ഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിനിടെ പുതിയ പ്ലാനുകളുടെ ലഭ്യത ഈ മാസം ആദ്യം 90 ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു. ഒക്ടോബര്‍ ഒന്നിനാണ് ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ കൊണ്ടുവന്നത്. ഇത് ഡിസംബര്‍ 29 വരെയായിരുന്നു കാലാവധി പറഞ്ഞിരുന്നത്. എന്നാല്‍ 449 രൂപ, 799 രൂപ, 999 രൂപ, 1499 രൂപ പ്ലാനുകളുടെ ഭാരത് ഫൈബര്‍ പ്ലാനുകള്‍ ജനുവരി 4 മുതല്‍ 90 ദിവസത്തേക്ക് കൂടി നീട്ടി.

449 രൂപ പ്ലാനില്‍ 3,300 ജിബിക്കു ശേഷം സ്പീഡ് 2 എംബിപിഎസ് ആകും. എന്നാല്‍ 449 രൂപ പ്ലാനില്‍ ഇപ്പോള്‍ പ്രതിവര്‍ഷ സബ്‌സ്‌ക്രിപ്ഷന്‍ നല്‍കുന്നില്ല. പുതിയ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമേ ഈ പ്ലാന്‍ ലഭ്യമാകൂ. ഈ പ്ലാന്‍ പ്രമോഷണല്‍ അടിസ്ഥാനത്തില്‍ മാത്രം നല്‍കുന്നതാണ്. 449 രൂപ പ്ലാന്‍ തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കളെ ആറ് മാസത്തിന് ശേഷം 60 എംബിപിഎസ് ഡേറ്റ നല്‍കുന്ന ഫൈബര്‍ ബേസിക് പ്ലസ് 599 പ്ലാനിലേക്ക് സ്വപ്രേരിതമായി മൈഗ്രേറ്റ് ചെയ്യുകയാണ് പതിവ്. ഒരു മാസം ഫ്രീയാണ്.

അതേസമയം, പുതിയ ഫൈബര്‍ ബേസിക് പ്ലസ് പ്ലാന്‍ ദീര്‍ഘകാല പാക്കേജുകളില്‍ ലഭ്യമാകില്ലെന്നാണ് തോന്നുന്നത്. ഇത് ഉപയോഗിക്കുന്നതിന് നിങ്ങള്‍ പ്രതിമാസ ഓഫര്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ഇതേ പ്ലാനുകള്‍ നേരത്തെ തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമായാണ് പരിമിതപ്പെടുത്തിയിരുന്നത്. പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കള്‍ക്കും ഈ പ്ലാന്‍ ലഭിക്കും.

 

web desk 3: