X

ബജറ്റ്; കര്‍ഷകരേയും ദരിദ്രരേയും അവഗണിച്ചെന്ന് രാഹുല്‍ ഗാന്ധി

മോദി സര്‍ക്കാരിന്റേത് ശ്യൂനത നിറഞ്ഞ ബജറ്റാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ശമ്പളക്കാര്‍ക്കും മധ്യവര്‍ഗത്തിനും ദരിദ്രര്‍ക്കും യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും ചെറുകിട വ്യവസായികള്‍ക്കും ഒന്നും ബജറ്റില്‍ ഒരു ആനുകൂല്യവുമില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അതെസമയം മോദി ഭരണകൂടത്തിന്റെ തെറ്റായ നയങ്ങളാല്‍ തകര്‍ന്നു പോയ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വ്വേകാനുള്ള ഒരവസരം കൂടി ധനമന്ത്രി നഷ്ടപ്പെടുത്തിയിരിക്കുന്നുവെന്ന് കെ സുധാകരന്‍ പറഞ്ഞു.

പദ്ധതികളുടെ മുന്നിലും പിന്നിലും ‘പി എം’ എന്നും ‘ശക്തി’ എന്നും ചേര്‍ത്തത് കൊണ്ട് മാത്രം ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റപ്പെടില്ല.ഒറ്റനോട്ടത്തില്‍ പഴയ പദ്ധതികളുടെ പേര് പുതുക്കുന്ന, കേന്ദ്ര സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്ന വളരെയേറെ നിരാശാജനകമായ ബ്ജറ്റ് ആണ് അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാല്‍ സാധാരണക്കാര്‍ക്ക് ബജറ്റില്‍ ഒന്നുമില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. പെഗാസസിലൂടെ കറങ്ങുന്ന ബജറ്റ് എന്നാണ് മമത ബജറ്റിനെ വിശേഷിപ്പിച്ചത്.

web desk 3: