X

അടച്ചിട്ട വീടുകള്‍ക്ക് അധിക നികുതി: നിര്‍മാണമേഖലയെ ബാധിക്കും, നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും; അഡ്വ. അബ്ദുല്ല സോണ

അടച്ചിട്ട വീടുകള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തുന്നതിലൂടെ സംസ്ഥാനത്ത് വലിയ രീതിയില്‍ തൊഴിലില്ലായ്മയും, കേരളത്തിലെ നിര്‍മ്മാണമേഖലയിലും സാരമായ മാറ്റമുണ്ടാകുമെന്ന് സംസ്ഥാന ഉപഭോക്ത്യ ഫോറം മുന്‍ ചെയര്‍മാന്‍ അഡ്വ. അബ്ദുല്ല സോണ. തൊഴിലാളി ക്ഷേമ ഫണ്ടിലേക്ക് പൈസ കൊടുക്കണം, ഭൂപരിഷ്‌കരണ നിയമത്തിലോ, പഞ്ചായത്ത് മുന്‍സിപ്പാലിറ്റി നിയമത്തിലോ ഇതിന് പരിധി ഒന്നുമില്ല. മാത്രമല്ല ജനങ്ങള്‍ കെട്ടിടങ്ങളില്‍ ഇന്‍വെസ്റ്റ് ചെയ്യുന്നത് സര്‍ക്കാരുകള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇതിനായി ബാങ്ക് ചെറിയ നികുതി നിരക്കില്‍ ദീര്‍ഘകാല വായ്പകള്‍ നല്‍കുന്നു, അതിനപ്പുറം എന്തുകൊണ്ട് വീടുകള്‍ ഒഴിഞ്ഞു കിടക്കുന്നു എന്നുള്ളതും പരിശോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ വീടുകള്‍ എന്തുകൊണ്ട് ഒഴിഞ്ഞു കിടക്കുന്നെന്നും, ഭരണഘടന പ്രകാരം വീടുവെക്കാനുള്ള അവകാശം എല്ലാ പൗരന്മാര്‍ക്കും ഉണ്ട്. അതിനവര്‍ കെട്ടിടം നികുതിയും കൊടുക്കണം. യുവാക്കള്‍ ഒന്നിച്ച് വിദേശത്ത് പൗരത്വം സ്വീകരിക്കുകയാണ്. മാതാപിതാക്കളെ അവര്‍ അങ്ങോട്ടു കൊണ്ടു പോകുന്നു. അല്ലാത്തവര്‍ ഒറ്റപ്പെട്ടു ജീവിക്കുന്നു. ചിലര്‍ വൃദ്ധസദനങ്ങളിലേക്കും പോകും. ഇതുകൊണ്ടെല്ലാമാണ് വീടുകള്‍ ഒഴിഞ്ഞു കിടക്കുന്നത്. മാത്രമല്ല കെട്ടിട നിര്‍മ്മാണങ്ങളാണ് നമ്മുടെ സംസ്ഥാനത്ത് നടക്കുന്ന ഏക തൊഴിലവസരമെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട കച്ചവടക്കാര്‍ക്കും ഇതുകൊണ്ട് ഒരു വിധം പിടിച്ചുനില്‍ക്കാന്‍ കഴിയും. ഐടി മേഖലകളിലും ടൂറിസം രംഗത്തും എല്ലാം വികസനങ്ങള്‍ പ്രതീക്ഷിക്കുന്ന നമ്മുടെ സംസ്ഥാനത്ത് ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ക്ക് കൂടുതല്‍ നികുതി ഈടാക്കാനുള്ള നിര്‍ദ്ദേശം ബജറ്റില്‍ കൊണ്ടുവന്നിട്ടുള്ളത് ഇതൊരു ഉട്ടോപ്യന്‍ പദ്ധതിയാണെന്നും അദ്ദേഹം പ്രതികരിച്ചു.

സര്‍ക്കാരിലേക്ക് വരുമാനം കുറയുകയാണ് ചെയ്യുക. ആദ്യമായി സര്‍ക്കാര്‍ ഇവിടെ എത്ര ജനങ്ങള്‍ ഉണ്ടെന്നും, അതില്‍ വയോജനങ്ങള്‍ എത്ര, ചെറുപ്പക്കാര്‍ എത്ര ചെറുപ്പക്കാര്‍ പുറത്തേക്ക് പോകുന്നു എത്ര വീടുകള്‍ ഉണ്ട്, ഈ വീടുകള്‍ ആനുപാതികമാണോ എന്നും മറ്റുമുള്ള വിശദമായ വിവര ശേഖരണം നടത്തണം നമ്മുടെ ചെറുപ്പക്കാരെ ഇവിടെത്തന്നെ നിലനിര്‍ത്തുവാനുള്ള അടിയന്തര സജ്ജീകരണങ്ങളാണ് ഇവിടെ വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങള്‍ക്ക് ലഭിക്കുന്ന വന്‍ ശമ്പളം ഇവിടെത്തന്നെ ചെലവഴിക്കുമ്പോള്‍ നമ്മുടെ സംസ്ഥാനം കൂടുതല്‍ പുരോഗതിയിലേക്ക് എത്താന്‍ അത് സഹായിക്കും. ടൂറിസം രംഗവും സാമൂഹ്യസുരക്ഷ അന്തരീക്ഷ സാഹചര്യത്തില്‍ ഭദ്രമാക്കണം .ഹോം സ്റ്റേ തുടങ്ങിയത് പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

webdesk14: