X
    Categories: MoreViews

ഡെന്‍മാര്‍ക്കില്‍ ബുര്‍ഖ ധരിക്കുന്നതിന് വിലക്ക്

 

കോപ്പന്‍ഹേഗന്‍: യൂറോപ്യന്‍ രാജ്യമായ ഡെന്‍മാര്‍ക്കില്‍ ബുര്‍ഖ, നിഖാബ് ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്നു. ഡെന്‍മാര്‍ക്ക് ഇതിനുള്ള നിയമനിര്‍മാണത്തിനുള്ള നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. വിലക്കേര്‍പ്പെടുത്തുന്നതിനുള്ള ബില്ല് ഡെന്‍മാര്‍ക്ക് പാര്‍ലമെന്റില്‍ പാസായി. ഇനി സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചാല്‍ നിയമം പാസാകും. ബില്ലിപ്പോള്‍ സര്‍ക്കാരിന്റെ മുന്‍പിലാണ്.
നിയമം പ്രാബല്യത്തില്‍ വരുന്നതോടെ പൊതുസ്ഥലങ്ങളില്‍ മുഖം മറച്ചുകൊണ്ടുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിന് കര്‍ശന വിലക്കുണ്ടാകും. ഡാനിഷ് പാര്‍ലമെന്റില്‍ 75 വോട്ടുകളോടെയാണ് ബുര്‍ഖക്ക് വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനം പിന്തുണക്കപ്പെട്ടത്. ഏതെങ്കിലും മതത്തെ ലക്ഷ്യം വെച്ചുള്ളതോ ശിരസ് മറക്കുന്നതിന് എതിരായുള്ള നീക്കമോ അല്ല ഇതെന്ന് ഡെന്‍മാര്‍ക്ക് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചാബികള്‍ ധരിക്കുന്ന ടര്‍ബന്‍, ജൂത വിഭാഗം ധരിക്കുന്ന തൊപ്പി എന്നിവക്കോ വിലക്ക് ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയല്ല ഈ നീക്കമെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ ബുര്‍ഖാ നിരോധനം എന്ന പേരിലാണ് ഈ നിയമം അറിയപ്പെടുന്നത്. ആഗസ്ത് ഒന്നുമുതല്‍ മുഖം മറച്ചുകൊണ്ടുള്ള വസ്ത്രങ്ങള്‍ക്ക് രാജ്യത്ത് വിലക്ക് പ്രാബല്യത്തില്‍ വരും.
പിടിക്കപ്പെടുന്നവരില്‍ നിന്ന് 1,568 യുഎസ് ഡോളര്‍ പിഴയിനത്തില്‍ നല്‍കേണ്ടി വരും.

chandrika: