X

റോഡ് മുറിച്ചു കടക്കവേ കാല്‍നടയാത്രക്കാരി ബസിനടിയില്‍ കുടുങ്ങി; ഡ്രൈവര്‍ ഇറങ്ങിയോടി

കോഴിക്കോട് മെഡിക്കല്‍ കോളേജ് ജംങ്ഷനില്‍ റോഡ് മുറിച്ചുകടക്കവേ ബസിനടിയില്‍ കുടുങ്ങിയ സ്ത്രീക്ക് ഗുരുതര പരിക്ക്. മുക്കം- കോഴിക്കോട് റൂട്ടില്‍ ഓടുന്ന ഫാന്റസി എന്ന ബസാണ് അപകടമുണ്ടാക്കിയത്. റോഡ് മുറിച്ചുകടക്കുമ്പോള്‍ അശ്രദ്ധമായി വന്ന ബസ് ഇവരെ ഇടിക്കുകയായിരുന്നു.

അപകടം ഉണ്ടായ ഉടന്‍ തന്നെ ബസില്‍ നിന്ന് ഡ്രൈവര്‍ ഇറങ്ങിയോടി. വാഹനത്തിനടിയില്‍ അകപ്പെട്ട സ്ത്രീയെ പിന്നീട് മറ്റൊരു ഡ്രൈവര്‍ എത്തി ബസ് പിന്നോട്ടെടുത്ത ശേഷം രക്ഷപ്പെടുത്തുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ ഇവരെ മെഡിക്കല്‍ കോളേഝ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

webdesk13: