X

കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; പൂര്‍ണമായി കത്തി നശിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍

കണ്ണുര്‍ നഗരത്തില്‍ ഓടി കൊണ്ടിരുന്ന ബസ്സിന് തീ പിടിച്ച് ബസ്സ് പൂര്‍ണ്ണമായും കത്തിനശിച്ചു.കണ്ണുര്‍ പൊണ്ടികുണ്ടില്‍ ഓടികൊണ്ടിരുന്ന മായാസ് എന്ന സ്വകാര്യ ബസ്സില്‍ നിന്നും രാവിലെ ഒമ്പതേമുക്കാലോടെയാണ് സംഭവം.

പുക ഉയര്‍ന്നത് കണ്ട ഉടനെ യാത്രക്കാരും ബസ് ഡ്രൈവറും കണ്ടക്ടറും അടക്കമുള്ളവര്‍ ബസ് നിര്‍ത്തി ഇറങ്ങിയോടി.
അഞ്ച് മിനുറ്റിന് ശേഷം ബസ്സ് പൂര്‍ണ്ണമായും കത്തിയമരുകയായിരുന്നു.ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.ഡീസല്‍ ടാങ്കിന് തീ പിടിക്കാതെ ശ്രദ്ധിച്ച ഫയര്‍ഫോഴ്‌സും നാട്ടുകാരും ഒരു വലിയ പൊട്ടിത്തെറിയാണ് ഒഴിവാക്കിയത്.കൃത്യസമയത്ത് ഇറങ്ങിയോടുകയും ഫയര്‍ഫോഴ്‌സ് എത്തി തീയണയ്ക്കുകയും ചെയ്തതോടെ വന്‍ദുരന്തമാണ് ഒഴിവായത്.

web desk 3: