X

ഫെബ്രുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കും; വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജിനും ഇത് ബാധകം

സംസ്ഥാനത്ത് ഫെബ്രുവരി 1 മുതല്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ആലോചന. 8 രൂപയില്‍ നിന്ന് 10 രൂപയിലേക്ക് മിനിമം ചാര്‍ജ് വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ. ബസ്ചാര്‍ജ് ഉയര്‍ത്തുന്നതില്‍  ഗതാകതവകുപ്പിന്റെ  ശുപാര്‍ശകള്‍ക്ക് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതായാണ് വിവരം.

ബിപിഎല്‍ കുടുംബങ്ങളില്‍നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ബസ് യാത്രയും മറ്റു വിദ്യാര്‍തഥികള്‍ക്ക് ഇനി മിനിമം ചാര്‍ജ് 5 രൂപയുമാകും. സ്വകാര്യ ബസ് ഉടമകള്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമരം പ്രഖ്യാപിച്ചിരുന്നു. മകരവിളക്കിന് ശേഷം വര്‍ധിപ്പിക്കാമെന്ന ഗതാഗതമന്ത്രിയുടെ ഉറപ്പിനെതുടര്‍ന്നാണ് അവര്‍ സമരം നീട്ടിവച്ചത്. ബസുടമുകളും ഗതാഗതമന്ത്രിയും ഒരിക്കല്‍ കൂടി ചര്‍ച്ച ചെയ്ത ശേഷമാകും തീരുമാനം പ്രഖ്യാപിക്കുക.

 

web desk 3: