X

ബസ് ചാര്‍ജ്ജ് കൂട്ടി; മിനിമം ചാര്‍ജ് ഇനി എട്ട് രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ധനവിന് മന്ത്രിസഭയോഗം അനുമതി നല്‍കി. മിനിമം ചാര്‍ജ് ഏഴ് രൂപയില്‍ നിന്ന് എട്ട് രൂപയും, ഫാസറ്റ് പാസഞ്ചറിലെ മിനിമം നിരക്ക് 10 രൂപയില്‍ നിന്ന് 11 രൂപയുമാക്കി. ഇക്കാര്യത്തില്‍ ഇന്നലെ മുന്നണി യോഗത്തില്‍ ധാരണയായിരുന്നു. നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരുന്ന തീയതിയും ഉടന്‍ പ്രഖ്യാപിക്കും. വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്കില്‍ മാറ്റമില്ല. എന്നാല്‍ സ്‌ളാബ് അടിസ്ഥാനത്തില്‍ വരുമ്പോള്‍ നേരിയ വര്‍ധന ഉണ്ടാകും. ടിക്കറ്റിന്റെ 25 ശതമാനമാണ് വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍.

സൂപ്പര്‍ എക്‌സ്പ്രസ് / എക്‌സിക്യൂട്ടീവ് ബസുകളില്‍ മിനിമം ചാര്‍ജ് 13ല്‍ നിന്ന് 15 രൂപയാക്കും. സെമി സ്ലീപ്പര്‍ / സൂപ്പര്‍ ഡിലക്‌സ് ബസുകളില്‍ ഇപ്പോഴുള്ള 20 രൂപയില്‍ നിന്ന് 22 രൂപയാക്കിയാവും കൂട്ടുന്നത്. വോള്‍വോ ബസുകളില്‍ 45 രൂപയായിരിക്കും മിനിമം ചാര്‍ജ്ജ്. ഇപ്പോള്‍ ഇത് 40 രൂപയാണ്.

2014 മേയ് 19നാണ് സംസ്ഥാനത്ത് അവസാനമായി ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചത്.

chandrika: