X

കാലിക്കറ്റ് ലോ കോളജ് തിരഞ്ഞെടുപ്പു ഫലം; പ്രസിദ്ധീകരിക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി:കാലിക്കറ്റ് ലോ കോളേജ് യൂണിയന്‍ ഇലക്ഷന്‍ 2022-2023 ഫലം പ്രസിദ്ധപ്പെടുത്തുന്നത് കേരള ഹൈക്കോടതി മരവിപ്പിച്ചു. അവസാനവര്‍ഷ എല്‍.എല്‍.എം വിദ്യാര്‍ത്ഥി ആയ ബെന്നറ്റ് ടോം നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

പരാതികാരന്‍ നല്‍കിയ നാമനിദേശപത്രിക റിട്ടേണിംഗ് ഓഫീസര്‍ നിരസിച്ചിരുന്നു. പരാതിക്കാരന്റെ കോഴ്‌സ് ഏതാനും മാസങ്ങള്‍ കൂടി മാത്രമേ അവശേഷിക്കുന്നുള്ളു എന്ന കാരണത്താല്‍ ആണ് പത്രിക തള്ളിയത്. എന്നാല്‍ ഇത് രാഷ്ട്രീയ താല്പര്യം മുന്‍നിര്‍ത്തിയാണെന്നു തനിക്ക് ലഭിക്കേണ്ട സ്വഭാവിക നീതി നിഷേധിക്കപ്പെട്ടു എന്നും പരതിക്കാരന്‍ ഹര്‍ജിയില്‍ ആരോപിച്ചു. അന്തിമ വിധി പറയുന്നതിന് വേണ്ടി ഹര്‍ജി ബുധനാഴ്ചയിലേക്ക് മാറ്റി. ഹര്‍ജികാര്‍ക് വേണ്ടി അഡ്വ: തസ്‌നിമോള്‍ ഹാജരായി.

web desk 3: