X
    Categories: CultureMoreViews

കാലിക്കറ്റ് സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്: വിദ്യാര്‍ഥി സൗഹൃദ കലാലയത്തിനായി വിധിയെഴുതുക: എം.എസ്.എഫ്

കോഴിക്കോട് : നാളെ നടക്കുന്ന കാലിക്കറ്റ് സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥി സൗഹൃദ കലാലയത്തിനായി
എം.എസ്.എഫ് മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ജന: സെക്രട്ടറി എം.പി നവാസ് എന്നിവര്‍ അഭ്യര്‍ഥിച്ചു. ‘കഠാര വെടിയുക തൂലികയേന്തുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇത്തവണ എം.എസ്.എഫ് തെരെഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തുന്നത്.കലാലയങ്ങളില്‍ രക്തക്കറ വീഴ്ത്തുന്ന ഫാസിസ്റ്റു വര്‍ഗീയ സംഘടനകള്‍ക്കെതിരെ ശക്തമായ നിലപാട് വിദ്യാര്‍ത്ഥി സമൂഹം സ്വീകരിക്കുമെന്ന സൂചനകളാണ് പാര്‍ലമെന്ററി രീതിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഫാറൂഖ് കോളേജ്, സാഫി വാഴയൂര്‍, ബ്ലോസ്സം കോളേജ്, എസ്.എസ് കോളേജ് അരീക്കോട് എന്നിവിടങ്ങളിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പിലെ എം.എസ്.എഫ് വിജയം സൂചിപ്പിക്കുന്നത്.

വിദ്യാര്‍ത്ഥികളുടെ ജാനാധിപത്യ അവകാശങ്ങളെ വെല്ലുവിളിച്ചും ഭീഷണിപ്പെടുത്തിയും തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ഉള്ള ശ്രമങ്ങളാണ് നിരവധി കോളേജുകളില്‍ എസ്.എഫ്.ഐ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. മുചുകുന്ന് എസ്.എ.ആര്‍.ബി.ടി.എം കോളേജ്, ഗവ: കോളേജ് മടപ്പള്ളി, ഗവ: കോളേജ് മൊകേരി എന്നിവിടങ്ങളില്‍ വിദ്യാര്‍ഥിനികളെ ഉള്‍പ്പെടെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. തിരൂര്‍ ജെ.എം കോളേജ്, ലക്കിടി ഓറിയന്റല്‍ കോളേജ് എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് നോമിനേഷന്‍ പ്രക്രിയകളില്‍ ഇടത് സിന്‍ഡിക്കേറ്റിനെ ഉപയോഗപ്പെടുത്തി വഴിവിട്ട നീക്കങ്ങളാണ് എസ്.എഫ്.ഐ നടത്തിക്കൊണ്ടിരിക്കുന്നത്. നിരവധി സ്വകാര്യ കോളേജുകളില്‍ മാനേജ്‌മെന്റിനെയും പ്രിന്‍സിപ്പള്‍മാരെയും ഭീഷണിപ്പെടുത്തി തെരെഞ്ഞെടുപ്പ് ഫലത്തെ അനുകൂലമാക്കാന്‍ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ ഹീനമായ ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരം നീക്കങ്ങള്‍ക്കും സര്‍വകലാശാല യൂണിയന്റെ വിദ്യാര്‍ത്ഥി വിരുദ്ധ സമീപനങ്ങള്‍ക്കുമെതിരെ ശക്തമായ താക്കീത് നല്‍കുന്നതിനായി എം.എസ്.എഫ് മുന്നണി സ്ഥാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നും എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു,

ചന്ദ്രിക വെബ് ഡെസ്‌ക്‌: