X

പീഡനം; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അധ്യാപകനെതിരെ വിദ്യാര്‍ഥിനിയുടെ പരാതി

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം അധ്യാപകനെതിരെയുള്ള പീഡന പരാതിയില്‍ കേസെടുത്തു. ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ ഹാരിസിനെതിരെയാണ് കേസ്. പീഡിപ്പിച്ചെന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് തേഞ്ഞിപ്പലം പൊലീസ് കേസെടുത്തത്. അധ്യാപകനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായി യൂണിവേഴ്‌സിറ്റി അറിയിച്ചു.

അധ്യാപകനെതിരെ വിദ്യാര്‍ത്ഥിനി ആദ്യം സര്‍വകലാശാല പരാതി പരിഹാര സെല്ലിലാണ് പരാതി കൊടുത്തിരുന്നത്. കമ്മറ്റി പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് പൊലീസിന് കൈമാറുകയായിരുന്നു. അധ്യാപകനെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും വിദ്യാര്‍ത്ഥിയുടെ മൊഴിയെടുക്കല്‍ അടക്കമുള്ള നടപടികള്‍ പുരോഗമിക്കകയാണെന്നും തേഞ്ഞിപ്പലം പൊലീസ് പറഞ്ഞു.

web desk 1: