X
    Categories: MoreViews

ഫുള്‍ കോര്‍ട്ട് വിളിക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് ജഡ്ജിമാരുടെ കത്ത്

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഫുള്‍ കോര്‍ട്ട് വിളിക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് ജഡ്ജിമാരുടെ കത്ത്. സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരായ രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോക്കൂര്‍ എന്നിവരാണ് കത്ത് നല്‍കിയത്. രണ്ടുവരി മാത്രമുള്ള കത്ത് ഞായറാഴ്ചയാണ് ചീഫ് ജസ്റ്റിസിന് കൈമാറിയത്. കത്തിനോട് പ്രതികരിക്കാന്‍ ഇതുവരെ ചീഫ് ജസ്റ്റിസ് തയ്യാറായിട്ടില്ല.

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം രാജ്യസഭാ അധ്യക്ഷന്‍ തള്ളിയതിന് പിന്നാലെയാണ് ഫുള്‍ കോര്‍ട്ട് വിളിക്കണമെന്ന ആവശ്യവുമായി ജഡ്ജിമാര്‍ കത്ത് നല്‍കിയിരിക്കുന്നത്. സുപ്രീം കോടതിയുടെ പ്രവര്‍ത്തനത്തില്‍ എല്ലാ ജഡ്ജിമാരുടേയും ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് ഈ ജഡ്ജിമാര്‍ മുമ്പ് രണ്ട് തവണ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നുവെങ്കിലും അതിനോട് പ്രതികരിക്കാന്‍ ചീഫ് ജസ്റ്റിസ് തയ്യാറായിരുന്നില്ല.

ഒക്ടോബറില്‍ ദീപക് മിശ്ര വിരമിച്ചാല്‍ ചീഫ് ജസ്റ്റിസ് ആവേണ്ട ജഡ്ജിയാണ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. അതിനിടെ ഗോഗോയ് ചീഫ് ജസ്റ്റിസാവുന്നത് തടയാന്‍ മോദി സര്‍ക്കാര്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ച് ദീപക് മിശ്രക്ക് കാലാവധി നീട്ടി നല്‍കാന്‍ ശ്രമം നടത്തുന്നതായും സൂചനയുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: