X

ക്രിമിനലുകൾ ഭരിക്കുന്ന ക്യാമ്പസുകൾ

പി.കെ മുഹമ്മദലി

വിദ്യാർത്ഥികളുടെ ചിന്തകളെയും ഭാവനകളെയും സർഗാത്മക കഴിവുകളും ഉത്തേജിപ്പിക്കുന്ന സൗഹൃദങ്ങൾ രൂപാന്തരപെടുന്ന സന്തോഷകരവും ഊർജജസ്വലവുമായ ഇടമാണ് ക്യാമ്പസുകൾ.വിദ്യാർത്ഥികളും അധ്യാപകരും കൂട്ടാമായി അക്കാദമിക് ജീവിതത്തിലേക്കുള്ള ക്രമീകരണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ആശയ സമ്പുഷ്ടമാക്കാനുള്ള വേദികളാണ് കാമ്പസ്.

പുതിയ കാലത്ത് കാമ്പസുകൾ മലീമസമായി കൊണ്ടിരിക്കുകയാണ്. മനുഷ്യവിരുദ്ധമായ പ്രവർത്തനങ്ങളുടെയും ക്രമിനലുകളുടെയും ലഹരി ഉപയോഗക്കാരുടെയും കേന്ദ്രമായി മാറുകയാണ്. രക്ഷിതാക്കൾ മക്കളെ ഭയത്തോട്കൂടിയാണ് ഒരോ ക്യാമ്പസുകളിലേക്കും പറഞ്ഞയക്കുന്നത്.കാമ്പസുകളിൽ നിന്ന് ജനാധിപത്യത്തെ കശാപ്പ് ചെയ്ത് സമഗ്രാധിപത്യത്തിന്റെ കളരികളാക്കാനാണ് എസ്.എഫ്ഐ പോലത്ത അരാഷ്ട്രീയ വിദ്യാർത്ഥി സംഘടനകൾ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. വിദ്യാർത്ഥി സംഘടന ഇടപെടേണ്ട വിഷയങ്ങളിൽ നിന്ന് ഒളിച്ചോടി റാഗിംഗ് പോലോത്ത കുറ്റകൃതങ്ങൾക്ക് കൂട്ട് നിൽക്കുകയും മയക്ക്മരുന്ന് ഉപയോഗത്തിന് പ്രോൽസാഹനം നൽകി വിദ്യാർത്ഥികളെ ഗ്യാങ്ങുകളായി രൂപാന്തരപെടുത്തി ലഹരി മാഫിയ സംഘങ്ങളായും ഗുണ്ടാ സംഘങ്ങളായും വളർത്തുകയും പിതൃ സംഘടനകളിലേക്കുള്ള റ്രിക്കൂട്ട്മെന്റ് കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ക്യാമ്പസുകളെ എസ്.എഫ്.ഐ.

കാമ്പസുകളിൽ മറ്റ് സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കാതെ വിദ്യാർത്ഥികളെ ഭീഷണിപെടുത്തിയും ആക്രമിച്ചും ക്ലാസ്മുറികൾ ഇടിമുറികളാക്കിയും അധ്യാപകരേയും മാനേജ്മെൻറിനേയും പി ടി എ ഭാരവാഹികളെയടക്കം ഭരണസ്വാധീനത്തിന്റെയും കൈയ്യൂക്കിന്റെയും ബലത്തിൽ പേടിപ്പിച്ച് നിർത്തി ഗുണ്ടാരാഷ്ട്രീയം വളർത്തുന്ന ഇത്തരം സംഘടനകളെ കലാലയങ്ങളുടെ പടിക്ക് പുറത്ത് നിർത്തേണ്ടത് അത്യന്തികം ആവിശ്യവും അനിവാര്യവുമാണ്. ഒരു വിദ്യാർത്ഥിയെ സാമൂഹ്യ ബോധമുള്ള മനുഷ്യനായി രൂപപ്പെടുത്തുന്നതിന് കാമ്പസുകൾക്ക് മുഖ്യപങ്കുണ്ട്. ഒരോ വിദ്യാർത്ഥിയും ജീവിതത്തിലെ പ്രധാനപ്പെട്ട കാലം ചിലവഴിക്കുന്നത് കാമ്പസുകളിലാണ്.

വ്യക്തിത്വവും ആത്മാഭിമാനവുമുള്ള രാഷ്ട്രീയവും സാമൂഹ്യ സാംസ്കാരിക ബോധവുമുള്ള വിദ്യാർത്ഥിത്വം സൃഷ്ടിച്ചെടുക്കാനായിരിക്കണം കാമ്പസുകളിൽ വിദ്യാർത്ഥി രാഷ്ട്രീയ സംഘടനകളുടെയും യൂണിയനുകളുടെയും പ്രവർത്തനം. രാഷ്ട്രീയ ബോധമുള്ള വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കലാണ് വിദ്യാർത്ഥി സംഘടനകളുടെ പ്രധാന കർത്തവ്യം. പാഠ പുസ്തകങ്ങളിലെ അച്ചടിച്ച അക്ഷരങ്ങൾ മാത്രം പഠിക്കുക എന്നതല്ല യഥാർത്ഥ വിദ്യാഭ്യാസം .പാഠ്യോതര പ്രവർത്തനങ്ങളിലും സാമൂഹിക പ്രശ്നങ്ങളിലും ഇടപെടലുകൾ നടത്തി വിദ്യാർത്ഥികളുടെ സർഗാത്മക പ്രതികരണങ്ങളും എല്ലാം കഴിവുകളെയും വിണ്ടെടുക്കാനും പ്രചോദനം നൽകാനും വിദ്യാഭ്യാസത്തിലൂടെ കഴിയണം. കാമ്പസുകളിലെ അധികാര സംസ്ഥാപനത്തിന് വേണ്ടി എസ്എഫ്ഐ നടത്തുന്ന മൂല്യരഹിതവും ധാർമിക വിരുദ്ധവും സംഘർഷ പ്രേരിതവുമായ പ്രവർത്തനങ്ങൾ വിദ്യാർത്ഥി സമൂഹത്തിനും സാംസ്കാരിക കേരളത്തിനും അങ്ങെയറ്റം നാണക്കേടാണ്.

അഭിപ്രായ സ്വാതന്ത്യം പോലും ഇല്ലാതെ കടുത്ത മാനസിക സമർദ്ദങ്ങളിലൂടെയും അടിച്ചമർത്തലുകളിലൂടെയുമാണ് ഒരോ വിദ്യാർത്ഥിയും കടന്ന് പോവുന്നത്. അച്ചടക്കത്തോടെയുള്ള യഥാർത്ഥ കാമ്പസുകൾ ചുരുക്കം മാത്രമേ കേരളത്തിലുള്ളു. നാഷണൽ ക്രൈം ബ്യൂറോയുടെ കണക്ക് പ്രകാരം കാമ്പസുകളിൽ മനുഷ്യത്വ രഹിതമായ പ്രവർത്തനങ്ങളുടെ ഫലമായി ആത്മഹത്യകളും പഠനം ഒഴിവാക്കലുമെല്ലാം വർദ്ധിച്ചിരിക്കുകയാണ്. ലഹരി ഉപയോഗിക്കാത്തവർ വിരളമാണ്. അധ്യാപക വിദ്യാർത്ഥി ബന്ധം നഷ്ട്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. പ്രണയത്തിന്റെ പേരിൽ ധാരാളം അനാചകത്വങ്ങൾ നടന്ന് കൊണ്ടിരിക്കുകയാണ്. പണ്ട് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിലോ പരാജയപ്പെട്ടതിന്റെ പേരിലാണ് പഠനം നിർത്താറും ആത്മഹത്യ ചെയ്യാറും ഇന്ന് ക്യാമ്പസിലെ മനുഷ്യവകാശ ലംഘനങ്ങളുടെ പേരിലാണ് ഈ ചെയ്തികളെല്ലാം നടക്കുന്നത്.

സാധരണ കാമ്പസുകളിൽ വിദ്യാർത്ഥി യൂണിയനുകളുടെ നേതൃത്വത്തിൽ നടപ്പിലാക്കാൻ ലൈബ്രറികളും ലക്ചർ ഹാളുകളും റസിഡൻസ് ഹാളുകളുമെല്ലാമാണെങ്കിൽ ഇന്ന് ഇത് ഇടിമുറികളും പ്രണയമുറികളുമായി മാറിയിരിക്കുകയാണ്. പണ്ട് ഇൻറ്റർ ബെൽ സമയത്ത് കാമ്പസുകളിൽ വിദ്യാഭ്യാസ സാധ്യതകളെകുറിച്ചും സഹജമായ കഴിവുകളെ വിണ്ടെടുക്കാനുള്ള ചർച്ചകളെല്ലാമായിരുന്നു. ഇന്ന് തന്റെ സഹപാഠിയെ എങ്ങനെ വകയിരുത്തുമെന്നും അക്രമിക്കുമെന്നുമുള്ള ചിന്തയിലേക്ക് കാമ്പസുകൾ മാറി. വിദ്യാർത്ഥികളെ ഇന്ന് കാമ്പസുകളിൽ കൂടുതലായി രാഷ്ട്രീയം ആകർഷിക്കുന്നത് ആശയമോ ആദർശമോ നിലപാടൊ കണ്ടിട്ടെല്ല.അതിവൈകാരികതയും പ്രണയവും ലഹരിയും ഭൂരിപക്ഷമുള്ള സംഘടനയിൽ ചേർന്ന് മറ്റുള്ള വിദ്യാർത്ഥികളിൽ നിന്ന് ഷോ വർക്ക് നടത്തുക എന്നുള്ളത് കൊണ്ടാണ്. ശരിയും തെറ്റും നോക്കാതെ ചർച്ചകളില്ലാതെ മുകളിൽ നിന്ന് റിക്രൂട്ട്മെൻറ് നേതാക്കൾ എഴുതികൊടുത്തത് പോലെ പ്രവർത്തിക്കുന്ന എസ് എഫ്ഐ പോലോത്ത സംഘടനകൾ എന്ത് രാഷ്ട്രീയ ബോധമാണ് വിദ്യാർത്ഥികൾക്ക് നൽകുന്നത്? ഞാനാണ് ശരി എന്റെ പാർട്ടിയാണ് ശരി ബാക്കിയെല്ലാം തെറ്റ് രാഷ്ട്രീയ പുരോഗതിയെ കുറിച്ച് ചിന്തിക്കാനും മനസ്സിലാക്കാനുള്ള കഴിവോ പ്രാപ്തിയോ എസ് എഫ് ഐ കലാലയ രാഷ്ട്രീയത്തിൽ നൽകുന്നില്ല. ഞങ്ങൾക്ക് എതിരെയുള്ള വിദ്യാർത്ഥികളെ വെറുപ്പും അസഹിഷ്ണതയും കൊണ്ട് നേരിടണമെന്ന തത്വമാണ് എസ്എഫ്ഐ കാമ്പസുകളിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.

സമൂഹത്തിൽ അധപതിച്ച രാഷ്ട്രീയ അടിമകളെയാണ് ക്യാമ്പസുകളിലൂടെ എസ് എഫ്ഐ സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് അറിവ് നേടലിനും വിക്തിത്വ വികസനത്തിനും ഊന്നൽ കൊടുത്ത് കൊണ്ട് പുറത്ത് നിന്നുള്ള ബാഹ്യശക്തികളുടെ ഇടപെടലുകൾ ഇല്ലാതെ വിദ്യാർത്ഥികളുടെ ആശയങ്ങൾക്കും ചിന്തകൾക്കും പ്രാധാന്യമുള്ള ജനാധിപത്യവും മൂല്യബോധവുമുള്ള വിദ്യാർത്ഥി സംഘടനകളാണ് കലാലയത്തിന് ആവിശ്യം. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് ഉത്തമ പൗരൻമാരെ സൃഷ്ടിക്കുന്നത്. സാമൂഹ്യപ്രതിബദ്ധതയുള്ള ഒരുപാട് രാഷ്ട്രീയ നേതാക്കളെ സൃഷ്ടിക്കാൻ വിദ്യാർത്ഥി രാഷ്ട്രീയത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ പുതിയ കാലത്ത് കാമ്പസുകളിൽ നിന്ന് വരുന്ന വാർത്തകൾ ശുഭകരമല്ല. മാർക്ക് തിരുത്തലിന്റെയും,സഹപാഠിയെ ആക്രമിച്ച് ആനന്ദം കണ്ടെത്തുന്ന ക്രിമിനൽ സ്വഭാവമുള്ള വാർത്തകളാണ് ദിനേനെ മലയാളികൾ കേൾക്കുന്നത്. വലിയൊരു ദുരന്തമുഖത്താണ് കാമ്പസുകൾ ഉള്ളത്. മക്കളുടെ ഭാവിയോർത്ത് വെന്തുനീറുന്ന മനസ്സുമായി നിൽക്കുന്ന മാതാപിതാക്കളോട് എസ് എഫ്ഐ മാപ്പ് പറയണം. പരിശുദ്ധവും സാംസ്കാരികവും ധാർമ്മികവുമായ കലാലയങ്ങളെ ചോരകളമാക്കുന്ന വിദ്യാർത്ഥി സംഘടനകളെ കേരളം ഒറ്റക്കെട്ടായി ചങ്ങലക്കിടണം.

webdesk14: