X
    Categories: indiaNews

അര്‍ബുദ രോഗിയുടെ ജാമ്യം റദാക്കണമെന്ന്; ഇ.ഡിക്ക് പിഴയിട്ട് സുപ്രീം കോടതി

ന്യൂഡല്‍ഹി: അര്‍ബുദരോഗിയായ വ്യക്തിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശം. ഹര്‍ജി ഫയല്‍ ചെയ്ത ഇഡി ഉദ്യോഗസ്ഥന് കോടതി ഒരു ലക്ഷം പിഴ ചുമത്തി. അര്‍ബുദരോഗം കണക്കിലെടുത്ത് യുപി സ്വദേശി കമല്‍ അഹ്‌സന് അലഹബാദ് ഹൈക്കോടതി നേരത്തേ ജാമ്യം നല്‍കിയിരുന്നു. ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളികൊണ്ടാണ് പിഴയിട്ടത്.

ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ശമ്പളത്തില്‍ നിന്നും പിഴ ഈടാക്കണമെന്ന് ജസ്റ്റിസ് എം.ആര്‍ ഷാ അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഹൈക്കോടതി അനുവദിച്ച ജാമ്യം ഒരുകാരണവശാലും റദ്ദാക്കേണ്ട സാഹചര്യമില്ല. ആരോഗ്യ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ജാമ്യം. ഇത്തരം ഹരജികള്‍ കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കലാണെന്നും ജസ്റ്റിസ് എം.ആര്‍ ഷാ നിരീക്ഷിച്ചു.

web desk 3: