X

കാനഡയിൽ വീട് കിട്ടാനില്ല ; വിദേശ വിദ്യാർഥികളെ നിയന്ത്രിക്കുന്നു

കാനഡയിൽ താമസിക്കാൻ വീടുകൾ ഇല്ലാത്തതും മൂലം വിദേശ വിദ്യാർഥികളെ നിയന്ത്രിക്കാൻ സർക്കാർ തീരുമാനം .കഴിഞ്ഞ വർഷം മാത്രം 8 ലക്ഷം വിദേശ വിദ്യാർഥികളാണ് രാജ്യത്ത് എത്തിയത് ഇവർക്ക് താമസിക്കാൻ മതിയായ വീടുകൾ ഇല്ലാത്തതാണ് സർക്കാരിൻറെ പുനരാലോചനക്ക് കാരണം.

കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 6 ലക്ഷത്തോളം വിദ്യാർഥികളാണ് കാനഡയിലെത്തിയത് . ടൊറൻ്റോ ,വാൻകൂവർ പ്രവിശ്യകളിലാണ് ഏറ്റവും കൂടുതൽ സർവകലാശാലകൾ ഉള്ളതും വിദ്യാർത്ഥികൾ എത്തുന്നതും. ഒരു വീട് വാങ്ങാൻ ഇന്ത്യൻ രൂപ അഞ്ചരക്കോടി എങ്കിലും വേണ്ടിവരും. പ്രതിവർഷം രണ്ടര ലക്ഷം വീടുകൾ മാത്രമാണ് ഇപ്പോൾ നിർമ്മിക്കുന്നത് ഇത് 8 ലക്ഷമെങ്കിലും ആയി ഉയർത്തിയാൽ മാത്രമേ ഭാവിയിലെ ആവശ്യത്തിന് തികയുകയുള്ളൂ .

2025 ൽ 15 ലക്ഷം വിദേശ വിദ്യാർഥികൾ രാജ്യത്ത് എത്തും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. ലോകത്തെ ഏറ്റവുംവലിയ രാജ്യങ്ങളിൽ ഒന്നാണ് കന്നഡ ജനസംഖ്യയാവട്ടെ വളരെ കുറവ് .സർക്കാരിൻറെ തീരുമാനം വിദേശ വിദ്യാർഥികളെ ആശങ്കയിൽ ആക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് പ്രതിപക്ഷം 10,000 ത്തോളം വിദ്യാർഥികളാണ് കാനഡയിൽ മാത്രം എത്തുന്നത്. ഇവർ പഠനം കഴിഞ്ഞ് അവിടെത്തന്നെ ജോലിയും സ്ഥിരതാമസവും ആക്കുകയാണ്. ഏതായാലും സർക്കാർ തീരുമാനത്തിനെതിരെ സർവകലാശാലകളും സർക്കാരുകളും രംഗത്ത് വന്നിട്ടുണ്ട്.

webdesk11: