X
    Categories: Auto

‘പത്തില്‍ ഏഴും മാരുതി’ ; ഇന്ത്യന്‍ വിപണി കീഴടക്കിയ കാറുകള്‍ ഇവയാണ്!

കോവിഡ് പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും വില്‍പനയില്‍ ഒരു മടങ്ങി വരവിന് തയ്യാറെടുക്കുകയാണ് കാര്‍ വാഹന നിര്‍മാതാ്കകള്‍. പുതിയ കണക്കുകള്‍ പുറത്ത് വരുമ്പോള്‍ ആദ്യ പത്തില്‍ മാരുതിയുടെ ഏഴു വാഹനങ്ങള്‍ ഇടം പിടിച്ചപ്പോള്‍ ഹ്യുണ്ടേയ്‌യുടെ രണ്ടു വാഹനങ്ങള്‍ പത്തിലെത്തി. മാരുതിയുടെ ഹാച്ച്ബാക്കായ സ്വിഫ്റ്റാണ് വില്‍പനയില്‍ ഒന്നാമന്‍. 18498 യുണിറ്റാണ് വില്‍പന. 17872 യൂണിറ്റുമായി രണ്ടാം സ്ഥാനത്ത് പ്രീമിയം ഹാച്ച്ബാക്ക് ബലേനൊയാണ്. മൂന്നാം സ്ഥാനം വാഗണ്‍ആര്‍ സ്വന്തമാക്കി, വില്‍പന 16265 യൂണിറ്റ്.

മാരുതി ആള്‍ട്ടോയാണ് നാലാമത്, വില്‍പന 15321 യൂണിറ്റ്. ഡിസയറിനാണ് അഞ്ചാം സ്ഥാനം, വില്‍പന 13536 യൂണിറ്റ്. ഹ്യുണ്ടേയ്‌യുടെ ജനപ്രിയ എസ്‌യുവി ക്രെറ്റയ്ക്കാണ് ആറാം സ്ഥാനം വില്‍പന 12017 യൂണിറ്റ്. 11417 യൂണിറ്റ് വില്‍പനയുമായി കിയ സോണറ്റ് ഏഴാമത്.
മാരുതിയുടെ യൂട്ടിലിറ്റി വാഹനമായ ഈക്കോ 11183 യൂണിറ്റുമായി എട്ടാമതെത്തി. ഹ്യുണ്ടേയ്‌യുടെ ചെറു കാര്‍ ഗ്രാന്‍ഡ് ഐ10, 10936 യൂണിറ്റ് വില്‍പനയുമായി ഒമ്പതാം സ്ഥാനത്തുണ്ട്. മാരുതിയുടെ മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിളായ എര്‍ട്ടിഗയാണ് പത്താമത്, വില്‍പന 9557 യൂണിറ്റ്.

അതേസമയം, ഇന്ത്യന്‍ വിപണിയിലെ സൂപ്പര്‍ഹിറ്റ് ബ്രാന്‍ഡായി മുന്നേറുകയാണ് കിയ. സെല്‍റ്റോസിനും കാര്‍ണിവല്ലിനും പിന്നാലെ എത്തിയ ചെറു എസ്‌യുവിയും സൂപ്പര്‍ ഹിറ്റായി. ആദ്യ മാസം 9266 യൂണിറ്റ് വില്‍പനയോടെ വിപണിയില്‍ പതിനൊന്നാമതെത്തിയ സോണറ്റ് രണ്ടാം മാസം 11721 യൂണിറ്റ് വില്‍പനയോടെ പത്താം സ്ഥാനത്ത് എത്തി. മൂന്നാം മാസമായ നവംബറില്‍ വില്‍പനയില്‍ അല്‍പം കുറവ് നേരിട്ടെങ്കിലും 11417 യൂണിറ്റോടെ ഏഴാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് സോണറ്റ്.

web desk 3: